22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 1, 2022
September 23, 2022
April 18, 2022
April 14, 2022
February 22, 2022
February 21, 2022
February 10, 2022
January 3, 2022
December 14, 2021
November 8, 2021

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്ര കുരുക്കിലേക്ക്, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണസമിതി റിപ്പോര്‍ട്ട്

Janayugom Webdesk
ലഖ്​നൗ
December 14, 2021 4:14 pm

ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച്​ കൊലപ്പെടുത്തിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്​തതാണെന്ന്​ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വെളിപ്പെടുത്തൽ. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അനുമതി തേടി മജിസ്​ട്രേറ്റ്​ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ്​ നിർണായക വെളിപ്പെടുത്തൽ​. ആയുധ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്താൻ അനുവദിക്കണമെന്നാണ്​ അന്വേഷണ സംഘത്തിന്‍റെ ആവശ്യം.

അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാരം ദിവാകറാണ്​ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റിന്​​ മുമ്പാകെ അപേക്ഷ നൽകിയത്​.കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ഉൾപ്പടെ 13 പേർക്കെതിരെയും അധിക വകുപ്പുകൾ ചുമത്തണമെന്ന്​ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു​.ഐ.പി.സി സെക്ഷൻ 307(കൊലപാതക ശ്രമം), 326( ആയുധങ്ങൾ ഉപയോഗിച്ചോ​ മറ്റ്​ മാർഗങ്ങളിലൂ​​ടേയോ മുറിവേൽപ്പിക്കൽ), 34( ഒരേ ലക്ഷ്യത്തിനായി ഒന്നിലധികം ആളുകൾ ഒത്തുചേരൽ) തുടങ്ങി ഗൗരവമായ വകുപ്പുകൾ ചുമത്തണമെന്നാണ്​ ആവശ്യം.
eng­lish summary;Lakhimpur Kheri mas­sacre followup
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.