26 April 2024, Friday

Related news

October 1, 2022
September 23, 2022
April 18, 2022
April 14, 2022
February 22, 2022
February 21, 2022
February 10, 2022
January 3, 2022
December 14, 2021
November 8, 2021

ലഖിംപുര്‍ ഖേരി; ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2022 11:09 pm

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലഖിംപുര്‍ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിക്കൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. എട്ട് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വഴിയാണ് കര്‍ഷകര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഫെബ്രുവരി പത്തിനാണ് ആശിഷ് മിശ്രയ്ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇത് തികച്ചും യുക്തിരഹിതവും നിയമപരമായി നിലനില്‍ക്കാത്തതുമായ നടപടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആശിഷ് മിശ്രയുടെ പിതാവ് പ്രതിനിധീകരിക്കുന്ന ബിജെപിയാണ് ഉത്തര്‍ പ്രദേശ് ഭരിക്കുന്നത്. അതിനാല്‍ തന്നെ സുപ്രീം കോടതി ഇടപെട്ട് ജാമ്യം റദ്ദാക്കണമെന്നും ഹര്‍ജിക്കാരിലൊരാളായ ജഗ്ജീത് സിങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Lakhim­pur Kheri; Peti­tion against Ashish Mishra’s bail

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.