24 January 2026, Saturday

Related news

January 23, 2026
January 13, 2026
December 30, 2025
December 28, 2025
December 19, 2025
December 7, 2025
November 30, 2025
November 25, 2025
November 15, 2025
November 3, 2025

ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; സുവിശേഷക അറസ്റ്റിൽ

Janayugom Webdesk
അഞ്ചൽ
April 17, 2025 5:54 pm

ല​ണ്ട​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ തട്ടിയെടുത്ത സം​ഭ​വ​ത്തി​ൽ സു​വി​ശേ​ഷ​ക അ​റ​സ്റ്റി​ൽ. കോ​ട്ട​യം പാ​മ്പാ​ടി സ്വദേശി ജോ​ളി വ​ർ​ഗീ​സി​നെയാ​ണ്(62) അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രി​ൽ നി​ന്ന്​ 28 ല​ക്ഷം രൂ​പ തട്ടിയെടുത്തെ​ന്ന പ​രാ​തി​യി​ലാണ് അ​റ​സ്റ്റ്. സംഭവത്തില്‍ സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക​ൻ പാ​യി​പ്പാ​ട് സ്വ​ദേ​ശി തോ​മ​സ് രാ​ജ​നെ ഒ​രു​മാ​സം മു​മ്പ് അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തിരുന്നു.

2022ൽ ​മ​ണ്ണൂ​രി​ൽ സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക​യാ​യി പ്ര​വ​ർ​ത്തി​ക്ക​വേ​യാ​ണ് ജോ​ളി വ​ർ​ഗീ​സ് ഇം​ഗ്ല​ണ്ടി​ൽ ന​ഴ്സി​ങ്​ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​രാ​തി​ക്കാ​രി​ൽ​നി​ന്ന്​ 28 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇവര്‍. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.