മൈസൂരു അര്‍ബന്‍ ഡവല്പ്‌മെന്റ് അതോരിറ്റി ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ സിദ്ധരാമയ്‌ക്കെതിരെ നടപടിയെടുക്കും.ആക്ടിവിസ്റ്റുകളായ പ്രദീപ് കുമാര്‍,ടി.ജെ.എബ്രഹാം,സ്‌നേഹമയി കൃഷ്ണ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹത്തെ വിചാരണ നടത്താന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കി.ആക്ടിവിസ്റ്റുകള്‍ക്ക് ഗവര്‍ണറുടെ സെക്രട്ടേറിയറ്റില്‍ നിന്നും നല്‍കിയ കത്തില്‍”ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം പെറ്റീഷനില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍, 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17,ഭാരതീയ നാഗരിക സുരക്ഷാ സംഹിത 218 എന്നിവ പ്രകാരം കര്‍ണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയില്‍ യോഗ്യതപ്പെട്ട അധികാരികളുടെ തീരുമാനത്തിന്റെ പകര്‍പ്പ് ഇതിനോടൊപ്പം ചേര്‍ക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസും പ്രസ്തുത വിവരം ലഭിച്ചതായി ഉറപ്പ് വരുത്തിയിട്ടുണ്ട്.
ആരോപണങ്ങള്‍ രാഷട്രീയ പ്രേരിതമാണെന്ന് സിദ്ധ രാമയ്യ നേരത്തെ ഇതിനെതിരെ പ്രതികരിച്ചിരുന്നു.
തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് 7 ദിവസത്തിനകം മറുപടി നല്‍കണമെന്നും എന്ത്‌കൊണ്ടാണ് വിചാരണ നേരിടാത്തതെന്നും ചോദിച്ച് കഴിഞ്ഞ മാസം അവസാനം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇത് പ്രോസിക്യൂഷന്‍ അനുവദിക്കരുതെന്ന മന്ത്രി സഭയുടെ ആവശ്യം ഉയരാന്‍ ഇടയാക്കി.സിദ്ധരാമയ്യയുടെ മന്ത്രിസഭ നോട്ടീസ് പിൻവലിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു.എം.യു.ഡിയഎയിലെ ക്രമക്കേടുകള്‍ ആരോപിച്ച് സിദ്ധരാമയ്യക്കെതിരെ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ടി.ജെ എബ്രഹാം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ നോട്ടീസ് അയച്ചത്.കോടികളുടെ അഴിമതി ഉണ്ടായ ക്രമക്കേടില്‍ സംസ്ഥാന ഖജനാവില്‍ വന്‍ നഷ്ടം ഉണ്ടായെന്നും അദ്ദേഹം പരാതിയില്‍ ആരോപിക്കുന്നു.
മൈസുരിന്റെ പരിസര പ്രദേശത്ത് സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാര്‍വതിക്ക് നിയമവിരുദ്ധമായി 14 ബദല്‍ സൈറ്റുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഖജനാവില്‍ 45 കോടി രൂപയുടെ നഷ്ടമുണ്ടായതായി ജൂലൈയില്‍ ലോകായുക്ത പോലീസിന് നല്‍കിയ പരാതിയില്‍ ടി.ജെഎബ്രഹാം ആരോപിക്കുന്നു.
സിദ്ധരാമയ്യ,അദ്ദേഹത്തിന്റെ ഭാര്യ,മകന്‍ എസ്.യതീന്ദ്ര,എം.യു.ഡി.എ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളാണ് പരാതിയിലുള്ളത്.
മറ്റൊരു ആക്ടിവിസ്റ്റായ സ്‌നേഹമയി കൃഷ്ണയും സിദ്ധരാമയ്യ,അദ്ദേഹത്തിന്റെ ഭാര്യ,എം.യു.ഡി.എ, മറ്റ് അധികാരികള്‍ എന്നിവരുടെ ഭൂമി തട്ടിപ്പിലെ കൈകടത്തലിനെ കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അതേമസയം തന്റെ ഭാര്യക്ക് നഷ്ടപരിഹാരം ലഭിച്ച ഭൂമി 1988ല്‍ സഹോദരന്‍ മല്ലികാര്‍ജുന സമ്മാനിച്ചതാണെന്നാണ് സിദ്ധരാമയ്യയുടെ വാദം.എന്നാല്‍ മല്ലികാര്‍ജുന ഈ ഭൂമി 2004ല്‍ അനധികൃതമായി സ്വന്തമാക്കി സര്‍ക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജ രേഖ ചമച്ച് രജിസ്റ്റര്‍ ചെയ്തതാണെന്നാണ് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിക്കുന്നത്.1988ല്‍ വാങ്ങിയ ഭൂമി എന്നാണ് കാണിച്ചിരിക്കുന്നത്.2014ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരിക്കെ തന്നെയാണ് പാര്‍വതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.