13 February 2025, Thursday
KSFE Galaxy Chits Banner 2

Related news

February 9, 2025
September 27, 2024
November 8, 2023
September 26, 2023
August 22, 2023
October 23, 2022
August 30, 2022
July 4, 2022
February 14, 2022
January 7, 2022

താമസിക്കാന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഭൂമി ആദിവാസികള്‍ക്ക് നല്‍കണം

Janayugom Webdesk
July 4, 2022 10:45 pm

താമസിക്കാൻ എത്താത്തവരുടെ സ്ഥലത്തിന്റെ പട്ടയം റദ്ദാക്കി ഭൂമി ഇല്ലാത്ത ആദിവാസികൾക്ക് നൽകാൻ നടപടിസ്വീകരിക്കണമെന്ന് ആദിവാസി ഡെവലപ്പ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സന്തോഷ് മുള്ളുമല വാർത്തസമ്മേളനത്തിൽആവശ്യപ്പെട്ടു.
വടശ്ശേരിക്കര വില്ലേജിൽ ഒളികല്ല് ആദിവാസി കോളനിയിൽ 2007 മെയ് മാസത്തിൽ സർവ്വേ നമ്പർ 126 / 2 ൽ പെട്ട 25 ഏക്കറോളം ഭൂമി വിവിധ ജില്ലകളിൽ നിന്നുള്ള 14 കുടുംബത്തിന് വീതിച്ചു പട്ടയം നൽകിയതാണ്. ഓരോരുത്തർക്കും 62 സെന്റ് സ്ഥലവും അനുവദിച്ചിരുന്നു. അതിൽ രണ്ടു കുടുംബം മാത്രമാണ് 15 വർഷമായി ഈ ഭൂമിയിൽ താമസിച്ചു വരുന്നത്. പുത്തൻവീട്ടിൽ വിനിഷ് കുമാർ, താണപറമ്പിൽ കറമ്പൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്.
ഇവിടെ പട്ടയം കിട്ടുന്നതിന് മുമ്പ് ഭൂമി കിട്ടിയതിൽ ചിലർ മരണപ്പെടുകയും മറ്റ് ചിലർക്ക് സ്വന്തം ജില്ലയിൽ തന്നെ ഭൂമിയും വീടും കിട്ടുകയും ചെയ്തു. ചിലർക്ക് മറ്റ് പഞ്ചായത്തുകളിൽ ലൈഫ് പദ്ധതിയിൽ വീടും സ്ഥലവും ലഭിച്ചു.
അവരാരും പിന്നീട്ഇവിടേക്ക് എത്തിയിട്ടില്ല. വനത്തിനോട് ചേർന്ന ഭുമിയാണിത്. രാത്രിയും പകലും വന്യമൃഗങ്ങളുടെശല്യം ഉണ്ടാകാറുണ്ട്. ഈ ഭൂമിക്ക് വേണ്ടി പോരാടിയ പലരും ഇന്നും ഭൂമികിട്ടാതെ കഴിയുമ്പോഴാണ് ഈ ഭൂമി കാട്പിടിച്ച് അനാഥമായി കിടക്കുന്നത്. നിരവധി ആദിവാസികളാണ് ഭൂമി ഇല്ലാതെ അലയുന്നത്. ഇവരെല്ലാം ഇപ്പോഴും കാട്ടിൽ കുടിൽകെട്ടിയും വാടക വീട്ടിലുമൊക്കെ കഴിയുകയാണ്. ആദിവാസി കോളനിയുടെ വിഷയം ജില്ലാ കലക്ടറെ അറിയിച്ചതായും ഒളികല്ല്, അടിച്ചിപ്പുഴ ആദിവാസി കോളനികളിൽ കലക്ടർ സന്ദർശനം നടത്തി കോളനി നിവാസികളുടെ വിഷയങ്ങളിൽ ഇടപെടണമെന്നും സന്തോഷ് മുള്ളുമല ആവശ്യപ്പെട്ടു. ഭൂമി ഇല്ലാത്ത കുടുംബങ്ങളുടെ ലിസ്റ്റ് കലക്ടർക്ക് നൽകിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. വിനീഷ്, സുകുമാരൻ, സുനിൽ, വിശൻ, മിനി, സുനിത, ബിജു, സുരേന്ദ്രൻ, അമ്പിളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

Eng­lish Sum­ma­ry: Land should be giv­en to trib­als if it is not suit­able for habitation

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.