ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള പുതിയ സംവിധാനത്തിന് നാളെ തുടക്കമാകും. തിരുവനന്തപുരം കളക്ടറേറ്റിലാണ് ഔദ്യോഗിക ഉദ്ഘാടനം.
സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാര്‍ തരംമാറ്റ പ്രക്രിയ തീര്‍പ്പ് കല്‍പ്പിച്ചിരുന്നിടത്ത് പുതിയ സംവിധാനം വരുന്നതോടെ 71 ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാന്‍ 68 ജൂനിയര്‍ സൂപ്രണ്ട്, 181 ക്ലര്‍ക്ക് തസ്തികകള്‍ നേരത്തെ തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സര്‍വെയര്‍മാരെ താല്‍ക്കാലികമായി നിയമിക്കുകയും 220 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുകയും ചെയ്യും. ആവശ്യമായ സോഫ്റ്റവേര്‍ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
വില്ലേജ്, താലൂക്ക് ഓഫിസുകളിലുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിനായി ഇ‑ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓഫിസുകളില്‍ നിന്നുള്ള 779 ഒഎമാരെയും 243 ടൈപ്പിസ്റ്റുമാരെയും വില്ലേജ്/താലൂക്ക് ഓഫിസുകളിലേക്ക് പുനര്‍വിന്യസിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് നാളെ മുതല്‍ താലൂക്കടിസ്ഥാനത്തില്‍ തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.