3 March 2026, Tuesday

Related news

March 3, 2026
February 28, 2026
February 27, 2026
February 26, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 21, 2026
February 20, 2026

ഭൂമി പതിച്ച് നൽകും

Janayugom Webdesk
തിരുവനന്തപുരം
March 3, 2026 8:01 am

പത്തനംതിട്ട പെരുമ്പെട്ടി വില്ലേജിൽ ബ്ലോക്ക് 34ൽ വനഭൂമിയല്ല എന്ന് ഉറപ്പുവരുത്തികൊണ്ട്, 649 കൈവശാവകാശക്കാർക്ക് വരുമാന പരിധി നോക്കാതെ ഭൂമി പതിച്ചു നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും കൈമാറ്റം. 01.08.1971 മുമ്പുള്ള കൈവശക്കാരെയും അത്തരം കൈവശക്കാരിൽ നിന്നും മുദ്രപത്രത്തിലുളള കരാർ പ്രകാരം ഭൂമി കൈമാറ്റം ചെയ്ത് കിട്ടിയതും പ്രസ്തുത ഭൂമി കൃഷി ചെയ്യോ, വീട് വച്ചോ കൈവശം വച്ച് വരുന്നവർക്കും പട്ടയം നൽകും. 2014 ന് മുമ്പ് കുടിയേറി വീട് വച്ചോ കൃഷി ചെയ്യോ കൈവശം വച്ചു വരുന്നവർക്കും മറ്റെങ്ങും ഭൂമി ഇല്ലാത്തവർക്കും പട്ടയം ലഭിക്കും. 2.5 ലക്ഷത്തിൽ കൂടുതൽ കുടുംബ വാർഷിക വരുമാനം ഉള്ളവർക്ക് സൗജന്യപതിവിന് അർഹതയില്ല. ഇവർക്ക് മറ്റ് ഭൂമി ഇല്ലെങ്കിൽ സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കൈവശഭൂമി പതിച്ച് നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.