21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

August 18, 2023
March 27, 2023
July 29, 2022
July 18, 2022
July 14, 2022
June 28, 2022
June 25, 2022
June 17, 2022
May 27, 2022
February 16, 2022

മാത്യു കുഴൽനാടന്റെ നിലം നികത്തല്‍: സർവേയർമാർ പരിശോധന നടത്തി 

Janayugom Webdesk
കോതമംഗലം:
August 18, 2023 8:51 pm
അനധികൃതമായി നിലം നികത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്ഥലത്ത് താലൂക്ക് സർവേയർമാർ തെളിവെടുപ്പ് നടത്തി.
കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന കടവൂർ വില്ലേജിൽ പൈങ്ങോട്ടൂരിലുള്ള വീടിനോട് ചേർന്ന സ്ഥലമാണ് സർവേയർമാർ പരിശോധിച്ചത്. വീടിനോട് ചേർന്നുള്ള സ്ഥലത്ത് മണ്ണിട്ട് നികത്തിയത് കഴിഞ്ഞ നവംബറിലായിരുന്നു. മണ്ണിട്ട് നികത്തിയത് സംബന്ധിച്ച് അന്നു തന്നെ പ്രതിഷേധം ഉയർന്നിരുന്നു. നിലമായിട്ടുള്ള 42 സെന്റ് സ്ഥലത്ത് മണ്ണിട്ട് നികത്തി ഒരു ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് പരാതി.
താലൂക്ക് സർവേയർമാരായ സജീഷ്, രതീഷ് പ്രഭു എന്നിവരാണ് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് എത്തിയത്. സർവേയർമാരുടെ റിപ്പോർട്ട് തഹസിൽദാർക്ക് സമർപ്പിക്കും. നിലമായ സ്ഥലത്താണ് മണ്ണിട്ട് നികത്തിയതെന്ന് തെളിഞ്ഞാൽ കുഴൽനാടനെതിരെ നടപടിയുണ്ടാകും. ഉദ്യോഗസ്ഥർ ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലായിരിക്കും തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിക്കുക.

Eng­lish sum­ma­ry; Land­fill­ing of Math­ew Kuzhal­nadan: Sur­vey­ors car­ried out inspection
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.