നാഗര്‍കോവില്‍-അരല്‍വായ്‌മൊഴി റെയില്‍ ബ്രഡ്ജിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേരളത്തിലേക്കടക്കമുള്ള ട്രെയിനുകളുടെ സമയങ്ങളില്‍ മാറ്റം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ട് ട്രെയിനുകള്‍ റീ-ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റെയില്‍ ബ്രിഡ്ജ് 326ന് അടുത്താണ് മണ്ണിടിച്ചിലുണ്ടായത്. നാഗര്‍കോവില്‍ ജംഗ്ഷനില്‍ നിന്ന് രാവിലെ 7.55ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍ 56305 നാഗര്‍കോവില്‍ ജംഗ്ഷന്‍— തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍ റദ്ദാക്കി.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍ 56310 തിരുവനന്തപുരം നോര്‍ത്ത്-നാഗര്‍കോവില്‍ ജംഗ്ഷന്‍ പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്. നാഗര്‍കോവില്‍ ജംഗ്ഷനില്‍ നിന്ന് രാവിലെ 6.25ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍ 56102 നാഗര്‍കോവില്‍ ജംഗ്ഷന്‍-കൊല്ലം ജംഗ്ഷന്‍ പാസഞ്ചര്‍ നാഗര്‍കോവില്‍ ജംഗ്ഷനില്‍ നിന്ന് 1.30 മണിക്കൂര്‍ വൈകി പുറപ്പെടുന്ന രീതിയിലാണ് പുനഃക്രമീകരിച്ചത്. കന്യാകുമാരിയില്‍ നിന്ന് രാവിലെ 5.15ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍ 07229 കന്യാകുമാരി-ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ഇന്ന് കന്യാകുമാരിയില്‍ നിന്ന് 2 മണിക്കൂര്‍ 45 മിനിറ്റ് വൈകി പുറപ്പെടുന്ന തരത്തിലിലാണ് ക്രമീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.