29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 12, 2024
September 22, 2023
July 23, 2023
July 21, 2023
March 13, 2023
December 21, 2022
August 20, 2022
August 9, 2022
August 6, 2022
August 3, 2022

മംഗലാപുരം പഞ്ചിക്കല്ലിൽ ഉരുൾപൊട്ടൽ; മൂന്നു മലയാളികൾ മരിച്ചു

Janayugom Webdesk
July 7, 2022 11:18 am

മംഗലാപുരത്തെ പഞ്ചിക്കല്ലിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി ജോണിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ടാപ്പിങ് തൊഴിലാളികളാണ്.

ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കൽ ഗ്രാമത്തിലെ ബന്ദ്വാളിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര അറിയിച്ചു.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കർണാടകയിലെ ഉഡുപ്പി, കുടക് ജില്ലകളിലെല്ലാം കനത്ത മഴയാണ് തുടരുന്നത്. ഇതേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Eng­lish summary;Landslides in Panchikal, Man­ga­lore; Three Malay­alis died

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.