26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 19, 2025
April 10, 2025
April 9, 2025
April 8, 2025

ലക്ഷര്‍ ഇ ത്വയ്ബ നേതാവ് അബു ഖത്തല്‍ പാകിസ്താനില്‍ വെടിയേറ്റ് മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2025 12:35 pm

ലക്ഷര്‍ ഇ ത്വയ്ബ നേതാവ് അബുഖത്തല്‍ പാകിസ്താനില്‍ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പിന്നിലാരെന്നു വിവരം പുറത്തു വിട്ടിട്ടില്ല.ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖത്തല്‍. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന്റെ അടുത്ത സഹായിയായിരുന്നു ഖത്തല്‍. ഹാഫിസ് സയിദാണ് ലഷ്‌കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്.

ജമ്മു കാശ്മീരിലെ ശിവ്‌ഖോരി സന്ദര്‍ശിക്കാനെത്തിയ തീര്‍ഥാടകര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനാണ് ഖത്തല്‍. 2024 ജൂണ്‍ 9 ന് റാസി ജില്ലയിലാണ് സംഭവം നടന്നത്. തീര്‍ഥാടകരുടെ ബസിന് നേരേ ഭീകരസംഘം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിയുകയും ചെയ്തു. രണ്ടു വയസ്സുള്ള ഒരു കുഞ്ഞടക്കം ഒന്‍പത് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 41 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ പത്ത് പേര്‍ക്കാണ് ഭീകരുടെ വെടിയേറ്റിരുന്നത്.

2023 ജനുവരി 1 മുതല്‍ 2 വരെ നടന്ന രാജസ്ഥാനിലെ രജൗരി ആക്രമണത്തിലും ഖത്തലിന് പങ്കുണ്ട്. രജൗരിയിലെ ദാംഗ്രി വില്ലേജിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ട് കുട്ടികളടക്കം ഏഴു പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരിക്കേറ്റു. 2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ അബു ഖത്തലും ഉള്‍പ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.