25 January 2026, Sunday

ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ദിരാ ഭവനില്‍; വിട നല്‍കി വന്‍ ജനാവലി

Janayugom Webdesk
തിരുവനന്തപുരം
July 18, 2023 10:59 pm

പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം കെപിസിസി ആസ്ഥാനത്ത് എത്തിച്ചു. ഇന്ദിരാ ഭവനിലും പതിനായിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

രാത്രി പത്തരയോടെയാണ് ഉമ്മൻചാണ്ടിയുടെ ഭൌതികശരീരം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ എത്തിച്ച ഉമ്മൻചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങളായിരുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക എയർ ആംബുലൻസിലാണ് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവന്നത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് ഏഴ് മണിയോടെ ദർബാർ ഹാളിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പടെ നിരവധി പേര്‍ ഇവിടെയെത്തി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചു. തിരുവനന്തപുരം സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും പൊതുദർശനമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് വിലാപയാത്രയായി ഭൗതികശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയം തിരുനക്കര മൈതാനത്തും പൊതു ദർശനത്തിന് വയ്ക്കും. മറ്റന്നാൾ രണ്ടുമണിക്ക് പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം നടക്കുക.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.