24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 14, 2024
November 13, 2024
November 13, 2024
November 13, 2024
November 4, 2024
November 4, 2024
November 3, 2024
August 29, 2024
June 3, 2024

ഉടന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി; ശോഭാ സുരേന്ദ്രനും, നന്ദകുമാറിനും വക്കീല്‍ നോട്ടീസയച്ച് ഇപി

നഷ്ടപരിഹാരമായി രണ്ട് കോടി നല്‍കണം
Janayugom Webdesk
തിരുവനന്തപുരം
May 1, 2024 10:05 am

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും, കെപിപിസി പ്രസിഡന്റ് കെ സുധാകരനും, നന്ദകുമാറിനം വക്കീല്‍ നോട്ടീസ് അയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് ഇപിജയരാജന്‍ ആവശ്യപ്പെട്ടു. 

മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇപി പറഞ്ഞു. തന്നെ വ്യക്തിഹത്യ ചെയ്യുക വഴി പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നതായി അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും നോട്ടീസില്‍ ഇപി വ്യക്തമാക്കി കഴിഞ്ഞ ദിവസം നടന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പിയുടെ വിവാദം ചര്‍ച്ചയായിരുന്നു.

യോഗത്തില്‍ ജാവദേക്കറുമായി നടന്ന കൂടിക്കാഴ്ചയിൽ ഇപി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനംആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇ.പിക്ക് നിര്‍ദേശം നല്‍കിയെന്നും ഇതിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. 

Eng­lish Summary:
Law enforce­ment if not apol­o­gized imme­di­ate­ly; EP sent lawyer notice to Sob­ha Suren­dran and Nandakumar

You may also like this video:

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.