22 January 2026, Thursday

മണിപ്പൂരിലെ ക്രൂരതക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം

Janayugom Webdesk
ആലപ്പുഴ
July 26, 2023 11:22 am

മണിപ്പൂരിലെ ക്രൂരതക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഘടിപ്പിച്ചത്. ജില്ലാ കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോടതി വളപ്പിൽ പ്രതിഷേധവും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നല്‍കാനുള്ള നിവേദനത്തിന്റെ ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. നാഷണൽ കമ്മിറ്റി അംഗം അഡ്വ. കെ ടി അനീഷ് മോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി വിജയകുമാർ, ജയൻ സി ദാസ്, പി പി ഗീത, തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജീനു എബ്രഹാം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ആരിഫ് മുഹമ്മദ് എസ് സ്വാഗതവും എസ് ഷിഹാസ് നന്ദിയും പറഞ്ഞു. മാവേലിക്കരയിൽ നടന്ന പ്രതിഷേധവും ഒപ്പ് ശേഖരണവും സംസ്ഥാന സമിതി അംഗം അഡ്വ. ടി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ, പി ഷാജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം കെ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. അഡ്വ കെ മുരളി സംസാരിച്ചു. കായംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം അഡ്വ. എ അജികുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി ടി ഹക്കിം അദ്ധ്യക്ഷനായി. അഡ്വ: എ ഷാജഹാൻ. അഡ്വ. എ എസ് സുനിൽ. അഡ്വ. സി ജി സുരേഷ് ബാബു, എസ് സജീവ്, ഉണ്ണി ജെ വാര്യത്ത്, എച്ച് സുനി, എം എസ് ദേവലാൽ, കമൽ, ഷാജഹാൻ, അമൽ സൈഫ്, തസ്നി, ആഷിഷ് തുടങ്ങിയവർ സംസാരിച്ചു.

ചേർത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ കോടതി വളപ്പിൽ പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി. ബാർ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം അഡ്വ. ഷൈബി വർഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം എം നിയാസ് അധ്യക്ഷത വഹിച്ചു, എം കെ ഉത്തമൻ, ജോസ് പിയുസ്, സത്ജിത്, ഭൂപേഷ് ബാലചന്ദ്രൻ, ജോൺ ജൂഡ് ഐസക്, മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Lawyers protest against bru­tal­i­ty in Manipur

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.