23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വൻ ഭൂരിപക്ഷത്തില്‍ വിജയിക്കും: ഇ എസ് ബിജിമോള്‍

Janayugom Webdesk
പാലക്കാട്
March 10, 2024 9:15 pm

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ എസ് ബിജിമോൾ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയുള്ള ഇടതുസർക്കാരിന്റെ നല്ല പരിശ്രമങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസില്‍ വനിതകളുടെ കലാപത്തിന് തുടക്കമായെന്നും ബിജിമോൾ അഭിപ്രായപ്പെട്ടു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് ചെയ്യുന്നതെന്നും കോൺഗ്രസ് എംപിമാർ ബിജെപിയുടെ അപ്പക്കഷണത്തിന് വേണ്ടിയുള്ളവരാണെന്ന തോന്നൽ ജനങ്ങൾക്ക് ബോധ്യമായെന്നും അവർ പറഞ്ഞു. തെങ്കര വെള്ളാരംകുന്ന് പഴേരി ഓഡിറ്റോറിയത്തിൽ നടന്ന എൽ ഡി എഫ് മണ്ണാർക്കാട് അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ ഒരു സ്ഥാനാർത്ഥിയെയും കേരളം വിജയിപ്പിക്കില്ലെന്നും കോൺഗ്രസ് എംപിമാരെ കുറിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും വിജയരാഘവൻ മറുപടി നല്‍കി.

മന്ത്രി എം ബി രാജേഷ്, കെ പി സുരേഷ് രാജ്, ജോസ് ബേബി, പികെ ശശി, എൻ സി പി ജില്ലാ പ്രസിഡന്റ് എ രാമസ്വാമി, കേരള കോൺഗ്രസ് എം സംസ്ഥാന ജന. സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, , ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ ആർ ഗോപിനാഥൻ, സിറാജ് കൊടുവായൂർ (രാഷ്ട്രീയ ജനതാദൾ), രാജ് കുമാർ (കോൺഗ്രസ് എസ്), ഷറഫുദ്ദീൻ (കേരള കോൺഗ്രസ് ബി), അബ്ദുൾ റഫീഖ് (ഐഎൻ എൽ ജില്ലാ ട്രഷറർ) എന്നിവർ സംസാരിച്ചു.

എൽ ഡി എഫ് ആലത്തൂർ

എൽ ഡി എഫ് ആലത്തൂർ ലോക് സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ വടക്കഞ്ചേരി പ്രെെവറ്റ് സ്റ്റാന്റിന് സമീപം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ കുനിശ്ശേരി, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി ബാബു ജോർജ്, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ്, എൻ സി പി സംസ്ഥാന വെെസ് പ്രസിഡന്റ് പി കെ രാജൻ മാസ്റ്റർ, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി സി ആർ വത്സൻ, കേരള കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി നെെസ് മാത്യു, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അലക്സ്, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ ജി മോഹൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: LDF can­di­dates will win with huge major­i­ty: ES Bigimol

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.