19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 11, 2024
November 10, 2024
November 10, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024
October 28, 2024

സുരക്ഷിത യാത്ര ലക്ഷ്യമിട്ട് പദ്ധതികള്‍

Janayugom Webdesk
തിരുവനന്തപുരം
May 19, 2023 12:07 pm

റോഡുകളില്‍ ജീവന്‍ പൊലിയുന്ന ദുരവസ്ഥയ്ക്ക് ഒരു പരിധിവരെയെങ്കിലും‍ തടയിടാന്‍ സര്‍ക്കാര്‍. ഗതാഗത നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് ഗതാഗത വകുപ്പ്. റോഡപകടങ്ങളും ജീവഹാനിയും തടയുന്നതിനായി ബ്ലാക്ക് സ്പോട്ട് (അപകട സാധ്യതാ മേഖല ) മാപ്പിങ് നടപ്പിലാക്കി. സംസ്ഥാനത്തെ നിരത്തുകളിൽ ബ്ലാക്ക് സ്പോട്ടുകൾ അഥവാ റോഡപകട മേഖലകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ആർടിഒമാരുടെ മേൽനോട്ടത്തിൽ വിശദമായ പഠനം നടത്തി അപകട മേഖലകൾ ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തി. അതിനനുസരിച്ച് സേഫ് കേരള സ്ക്വാഡുകൾ ഇത്തരം മേഖലകൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് റോഡു നിരീക്ഷണവും കർശന വാഹന പരിശോധനയും നടത്തിവരുന്നു. മൊബൈൽ ആപ്പ് വികസിപ്പിച്ച് അപകടമേഖലകളെക്കുറിച്ച് മുൻകൂർ മുന്നറിയിപ്പ് വാഹന ഉപയോക്താക്കൾക്ക് നൽകുന്നതിന്റെ സാധ്യത പരിശോധിച്ച് വരികയാണ്. 

ഇതോടൊപ്പം വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നടപടികള്‍ക്കും ഗതാഗത വകുപ്പ് പ്രാധാന്യം നല്‍കുന്നു. ഇ — മൊബിലിറ്റി പദ്ധതി പ്രകാരം സ്വകാര്യ ആവശ്യങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതിയിൽ ആദ്യ അഞ്ചു വർഷത്തെ നികുതിക്ക് 50 ശതമാനം ഇളവ് നല്കിയിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ അഞ്ചു വർഷത്തെ നികുതി പൂർണമായും ഒഴിവാക്കി. ഇലക്ട്രിക് ഓട്ടോറിക്ഷ രജിസ്റ്റർ ചെയ്യുന്ന വാഹന ഉടമകളുടെ വാർഷിക വരുമാന പരിധി മൂന്നു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 30,000 രൂപ വരെ സബ്സിഡി അനുവദിക്കുന്നുണ്ട്. 

മോട്ടോർ വാഹന വകുപ്പിൽ വാഹന പരിശോധന ഡ്രൈവിങ് പ്രാക്ടിക്കൽ ടെസ്റ്റ് പേഴ്സണൽ ആവശ്യമുള്ള സേവനങ്ങൾ ഒഴികെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളായ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വിലാസം മാറ്റം, ലൈസന്‍സ് എക്സ്ട്രാറ്റ് മുതലായവ പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കുവാനുള്ള സൗകര്യമൊരുക്കി. വകുപ്പിന്റെ ഓഫിസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷത്തിലധികം അപേക്ഷകരുടെ ഭൗതികസാന്നിധ്യം ആവശ്യമില്ലാതെ ഓണ്‍ലൈന്‍ മോഡ് വഴി അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് നല്‍കുന്നത് നടപ്പാക്കി. വിദേശത്തുള്ള നിരവധി അപേക്ഷകള്‍ക്ക് ഈ നടപടി ആശ്വാസകരമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.