22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

എല്‍ഡിഎഫ് ബഹുജനസംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം

Janayugom Webdesk
June 21, 2022 9:01 am

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനും ആക്രമിക്കാനുമുള്ള യുഡിഎഫ്-ബിജെപി ശ്രമങ്ങളെ പൊതുജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്ന എല്‍ഡിഎഫ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ജൂലൈ മൂന്ന് വരെ ജില്ലാകേന്ദ്രങ്ങളില്‍ നടക്കുന്ന ബഹുജനസംഗമങ്ങള്‍ക്ക് തുടക്കമിട്ട് ഇന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബഹുജനസംഗമം സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനാകും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. 

നാളെ കൊല്ലം, എറണാകുളം ജില്ലകളില്‍ ബഹുജനസംഗമങ്ങള്‍ നടക്കും. 23ന് കോഴിക്കോട്, കാസർകോട്, 28ന് കോട്ടയം, കണ്ണൂർ, 29ന് പത്തനംതിട്ട, വയനാട്, 30ന് ആലപ്പുഴ, ഇടുക്കി, ജൂലൈ രണ്ടിന് പാലക്കാട്, മൂന്നിന് തൃശൂർ, മലപ്പുറം ജില്ലകളിലാണ് സംഗമങ്ങള്‍. ജില്ലാ കേന്ദ്രങ്ങളിലെ ബഹുജനസംഗമങ്ങള്‍ക്കുശേഷം, മണ്ഡലം തലത്തിലുൾപ്പെടെ ജനങ്ങളിലേക്കിറങ്ങിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.

Eng­lish Summary:LDF mass ral­lies begin today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.