22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 11, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

അഗ്നിപഥ് പദ്ധതിക്കെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ ഇടതു യുവജന മാര്‍ച്ച്

Janayugom Webdesk
June 22, 2022 8:50 pm

യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് മാര്‍ച്ച് നടത്തി.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ കൊല്ലത്തും സംസ്ഥാന പ്രസിഡന്റ് എൻ അരുണ്‍ എറണാകുളത്ത് സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് കണ്ണൂരിലും എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത് ഇടുക്കി കട്ടപ്പനയിലും ഉദ്ഘാടനം ചെയ്തു.
കോട്ടയത്തു ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ കേരള യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡന്റ് അഡ്വ റോണി മാത്യു, പത്തനംതിട്ട — തിരുവല്ല റെയിൽവേ സ്റ്റേഷന്‍ മാർച്ച് യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ്‌ കാല, കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജർ, കാസർഗോഡ് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ മാര്‍ച്ച് നടക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവനിലേയ്ക്ക് നടത്തിയ മാര്‍ച്ചിന്റെ തുടര്‍ച്ചയായാണ് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തിയത്.

eng­lish sum­ma­ry; ldf protest march
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.