22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024

കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
November 30, 2021 8:18 am

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരായും കേരളത്തിന്റെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള നീക്കത്തിനെതിരായുമുള്ള എൽഡിഎഫ് പ്രതിഷേധം ഇന്ന് നടക്കും. 

വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ ജില്ലാ കേന്ദ്രങ്ങളിലാണ് ധർണ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിൽ നടക്കുന്ന ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

കാസർകോട് പന്ന്യൻ രവീന്ദ്രൻ, തൃശൂർ കെ പി രാജേന്ദ്രൻ, എറണാകുളം പി സി ചാക്കോ, പത്തനംതിട്ട മാത്യു ടി തോമസ്, കോട്ടയം ഡോ. എൻ ജയരാജ്, വയനാട് കടന്നപ്പള്ളി രാമചന്ദ്രൻ, കോഴിക്കോട് എ വിജയരാഘവൻ, കണ്ണൂർ ഇ പി ജയരാജൻ, മലപ്പുറം പി കെ ശ്രീമതി, ആലപ്പുഴ ടി എം തോമസ് ഐസക്, പാലക്കാട് എ കെ ബാലൻ, ഇടുക്കി എം എം മണി എന്നിവർ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എൽഡിഎഫ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
eng­lish summary;LDF protests today against cen­tral government
you may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.