തിരുവല്ല നഗരസഭ ഭരണം വർഷങ്ങൾക്ക് ശേഷം എൽ ഡി എഫ് പിടിച്ചെടുത്തു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സ്വതന്ത്ര അംഗം ശാന്തമ്മ വർഗീസ് നഗരസഭാ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു. ഇരു പാർട്ടികൾക്കും ഇന്ന് രാവിലെ 11 മണിക്ക് നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ ഡി എഫും യുഡിഎഫും 16 വോട്ടുകൾ വീതം നേടിയ സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ ചെയർ പേഴ്സണെ തെരഞ്ഞെടുത്തത്.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വർഗീസിന്റെയും സ്വതന്ത്രയുടെയും പിന്തുണയിൽ എൽ ഡി എഫ് 16 വോട്ടുകൾ നേടിയപ്പോൾ എൻ ഡി എ സ്വതന്ത്രൻ രാഹുൽ ബിജുവിന്റെ പിന്തുണയിൽ യു ഡി എഫും ഒപ്പമെത്തി. ബി ജെ പി യിലെ 6 പേർ വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു.SDPlയിലെ ഏക അംഗവും വിട്ടുനിന്നു.
English summary; LDF seized control of the Thiruvalla municipality
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.