കോൺഗ്രസ് നേതൃത്വത്തിലുള്ള കുട്ടമ്പുഴ അഗ്രികൾച്ചറൽ റൂറൽ ഇപ്രൂവ്മെന്റ് സൊസൈറ്റിയിൽ നിന്നും നിക്ഷേപകരുടെ ലക്ഷക്കണക്കിന് രൂപ കണക്കില്ലാതെ തട്ടിയെടുത്തെന്ന ആരോപണ വിധേയരായ ബാങ്ക് പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവുമായ കെ എ സിബി, സഹായിയായ കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ ജോഷി പൊട്ടയ്ക്കൽ എന്നിവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഗ്രാമപഞ്ചായത്തംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. എൽ ഡി എഫ് മെമ്പർമാരായ ബിനേഷ് നാരായണൻ, ഗോപി ബെദറൻ, ഡെയ്സി ജോയി, മിനി മനോഹരൻ, ആലീസ് സിബി, ഷീല രാജീവ്, ശ്രീജ ബിജു എന്നിവരാണ് ധർണ്ണ നടത്തിയത്. ഗ്രാമപഞ്ചായത്തംഗവും സി പി ഐ കുട്ടമ്പുഴ ലോക്കൽ സെക്രട്ടറിയുമായ ഡെയ്സി ജോയി അദ്ധ്യക്ഷത വഹിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം കെ കെ ഗോപി സമരം ഉദ്ഘാടനം ചെയ്തു. സി പി എം കുട്ടമ്പുഴ ലോക്കൽ സെക്രട്ടറി കെ ടി പൊന്നച്ചൻ, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി റ്റി സി ജോയി, ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, പൗലോസ് വടാട്ടുപാറ, എ പി വാവച്ചൻ, വിനോദ് കെ എം എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തംഗം ബിനോഷ് നാരായണൻ സ്വാഗതവും ഷീല രാജീവ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.