3 March 2026, Tuesday

Related news

March 3, 2026
March 2, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 24, 2026
February 23, 2026

കേരളത്തില്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തും: ഡി രാജ

Janayugom Webdesk
ആലപ്പുഴ
September 12, 2025 10:24 pm

കേരളത്തിൽ ആസന്നമായ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ സമസ്ത മേഖലകളും വികസനം കൈവരിച്ചെന്നും അതിനുള്ള അംഗീകാരം ജനങ്ങള്‍‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായവരാണ് കമ്മ്യൂണിസ്റ്റുകാർ. എന്നാൽ സ്വാതന്ത്ര്യസമരത്തില്‍ കാഴ്ചക്കാരായി പോലും നിൽക്കാതിരുന്ന ആർഎസ്എസ് ദേശീയതയെപ്പറ്റി വാചാലരാവുകയാണ്. ആർഎസ്എസ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമീപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തില്‍ രാജ്യം വലിയ ഭീഷണി നേരിടുകയാണ്. സര്‍വ്വ മേഖലയിലും അസമത്വം നിലനില്‍ക്കുന്നു. ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ ജനാധിപത്യം മൃതാവസ്ഥയിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗങ്ങളായ കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി, നേതാക്കളായ ഇ ചന്ദ്രശേഖരൻ, പി പി സുനീർ, സത്യൻ മൊകേരി, പന്ന്യൻ രവീന്ദ്രൻ, വി ചാമുണ്ണി, കെ ആർ ചന്ദ്രമോഹൻ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, സ്വാഗത സംഘം കൺവീനർ ടി ജെ ആഞ്ചലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ മന്ത്രി പി പ്രസാദ് സ്വാഗതവും ജില്ലാ സെക്രട്ടറി എസ് സോളമന്‍ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.