19 May 2024, Sunday

വനിതാ സംവരണ ബില്ല് പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മഹിളാ സംഘടന കൂട്ടായ്മ

Janayugom Webdesk
കാസര്‍കോട്
October 7, 2021 3:54 pm

വനിതാ സംവരണ ബില്ല് പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കൂട്ടായ്മ കോണ്‍ഗ്രസ് (എസ് ) സംസ്ഥാന പ്രസിഡന്റ് മുസീന ഉദ്ഘടനം ചെയ്തു. കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി പി. ഭാര്‍ഗവി അധ്യക്ഷത വഹിച്ചു. നേതാക്കളായ ഇ. പദ്മാവതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ് അഡ്വ. എസ് എന്‍ സരിത, അഡ്വ, രമാദേവി, എം. ഹസീന, പി. സി. സുബൈദ, ലിജു അബൂബക്കര്‍, രേണുകാ ഭാസ്‌ക്കരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്‌സിഡണ്ട് ശ്രീലത, കെ വി രജീത. എം എം ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. എം. സുമതി സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.