കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് മുന്നോടിയായുള്ള സ്റ്റിയറിംഗ് കമ്മിറ്റി നടക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഐസിസിയുടെ പ്രതിനിധികള്‍ രണ്ടു ബസുകളിലായി സമ്മേളസ്ഥലത്ത് എത്തുന്നു. കോണ്‍ഗ്രസിന്‍റെ 85മത് പ്ലീനത്തിനാണ് ഇന്ന് ചത്തീസ്ഗഢില്‍ നടക്കുന്നത്.
60 ഏക്കർ വിസ്തൃതിയിൽ സജ്ജമാക്കപ്പെട്ട കൂടാരത്തിലാണ് സമ്മേളനം നടക്കുന്നത്.മുൻ പ്രസിഡന്റുമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,പ്രിയങ്കാഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും.സ്റ്റിയറിംഗ് കമ്മിറ്റി കൂടി പ്രമേയങ്ങളടക്കമുള്ള സമ്മേളന പരിപാടികൾക്കു രൂപം നൽകും. വൈകുന്നേരം നാലിനു ചേരുന്ന സബജക്റ്റ് കമ്മിറ്റി കൂടി പ്രമേയങ്ങൾക്കും നടപടിക്രമങ്ങൾക്കും അംഗീകാരം നൽകും.നാളെയാണ് മുഴുവൻ പ്രതിനിധികളും പങ്കെടുക്കുന്ന പ്ലീനം നടക്കുക. രാവിലെ 9.30 നു തുടങ്ങുന്ന പ്ലീനത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷത വഹിക്കും.
എഐസിസിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട 1,338 പേർക്കു പുറമേ എഐസിസി കോ ഓപ്റ്റ് ചെയ്ത 487 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാനങ്ങളിലെ പിസിസി തെരഞ്ഞെടുത്ത 9915 പേരും കോ ഓപ്റ്റ് ചെയ്ത 3000 പേരും എത്തുന്നുണ്ട്. രാജ്യത്തെ മുഴുവൻ ഡിസിസി പ്രസിഡന്റുമാരും പ്രതിനിധികളാണ്. കേരളത്തിൽ നിന്ന് എല്ലാ വിഭാഗങ്ങളിലുമായി നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കുന്നില്ല. വ്യക്തിപരമായ കാരണത്താലാണ് അദ്ദേഹം പങ്കെടുക്കാതെന്നാണ് പറയുന്നത്.
എ കെ ആന്‍റണി ഒഴിയുന്ന പ്രവര്‍ത്തകസമിതിയിലേക്ക് ആന്‍റണിയുടെ നോമിനികൂടിയാണ് മുല്ലപ്പള്ളി, ആരോഗ്യകാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസില്‍ ശശിതരൂരാണ്. ഉമ്മന്‍ചാണ്ടി ഗ്രൂപ്പിലെ ബെന്നിബഹന്നാന്‍, എം കെ രാഘവന്‍, തമ്പാനൂര്‍ രവി, കെ മോഹന്‍രാജ് തുടങ്ങിയവര്‍ തരൂരിനായി രംഗത്തുണ്ട്. കെ. മുരളീധനുംതരൂരിനായി വാദിക്കുന്നുണ്ട്. ചെന്നിത്തല , കൊടിക്കുന്നില്‍ എന്നിവര്‍ക്കും വര്‍ക്കിംങ് കമ്മിറ്റിയിലേക്ക് നോട്ടമുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതുവരെയും മനസ് തുറന്നിട്ടില്ല.
എന്നാല്‍ കേരളത്തിലെ എ, ഐ ഗ്രൂപ്പുകള്‍ സംസ്ഥാനത്തുനിന്നുമുള്ള എഐസിസി അംഗങ്ങളെ നേതൃത്വം ഏകപക്ഷീയമായി നിശ്ചയിച്ചതായി അഭിപ്രായപ്പെടുന്നു. ഗ്രൂപ്പുകള്‍ പറഞ്ഞ ആളുകളെയല്ല ഉള്‍പ്പെടുത്തിയതെന്നും പറയുന്നു. എ ഗ്രൂപ്പിലെ തമ്പാനൂര്‍ രവിയേയും, ഐ ഗ്രൂപ്പിലെ ശരത് ചന്ദ്രപ്രസാദ് ഉള്‍പ്പെടെയുളളവരെ സതീശന്‍.സുധാകരന്‍ അച്ചുതണ്ട് ഒഴിവാക്കിയതില്‍ വന്‍ അമര്‍ഷത്തിലുമാണ്. ഇതു സംസ്ഥാത്തെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമാകുന്നു.
English Summary:
Leaders have started arriving for the Congress Plenary Session; Morning Steering Committee
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.