19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 8, 2024
December 3, 2024
November 24, 2024
November 10, 2024
October 2, 2024
September 20, 2024
September 17, 2024
August 13, 2024
July 26, 2024

കെപിസിസി പുനസംഘടനയുമായി നേതൃത്വം :സഹകരിക്കാതെ ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും

Janayugom Webdesk
തിരുവനന്തപുരം
December 9, 2021 1:06 pm

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ അവഗണിച്ച് പാർട്ടി പുനഃസംഘടനയുമായി മുന്നോട്ട് പോവാന്‍ കെ പി സി സി പ്രസിഡന്‍റ് സുധാകരന്‍റെ തീരുമാനം. കെ പി സി സി സെക്രട്ടറിമാർ, ഡി സി സി ഭാരവാഹികള്‍ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക.

തുടര്‍ന്ന് ബ്ലോക്ക്, മണ്ഡലം ‚ബൂത്ത് തലങ്ങളിലും പുനഃസംഘടന വരും. കെ പി സി സി സെക്രട്ടറിമാരെ ഈ മാസം അവസാനത്തോടെ ഡി സി സി ഭാരവാഹികളെ ജനുവരി ആദ്യവും നിശ്ചയിക്കുന്ന തരത്തിലാണ് ചർച്ചകള്‍ പുരോഗമിക്കുന്നത്.ഡി സി സി ഭാരവാഹികളെ നിശ്ചയിക്കുന്നതിന്റെ ഭാഗമായി ജില്ലകളുടെ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറിമാരോട് ജില്ലാതല ചർച്ച പൂർത്തിയാക്കി പട്ടിക കൈമാറാൻ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, പുനഃസംഘടനയോട് സഹകരിക്കുന്ന കാര്യം ഗ്രൂപ്പുകള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനസംഘടനാ നടപടികള്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല, പുനസംഘടനയുമായി മുന്നോട്ട് പോകുവാന്‍ കെപിസിസിക്ക് പച്ചക്കൊടി കാണിക്കുകയാണുണ്ടായത്, ഗ്രൂപ്പുകള്‍ സഹകരിച്ചില്ലെങ്കിലും പുനഃസംഘടനയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് കെ പി സി സി നേതൃത്വത്തിന്രെ തീരുമാനം.

സഹകരിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ഗ്രൂപ്പുകളുടെ വീതംവെപ്പായി സംഘടനാഭാരവാഹിത്വം മാറരുതെന്ന പ്രത്യകേ നിർദേശവും ജനറല്‍ സെക്രട്ടറിമാരോട് കെ പി സി സി നിർദേശിച്ചിട്ടുണ്ട്. എല്ലാവിഭാഗം നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്താനും നിർദേശമുണ്ട്. അതേസമയം, പാർട്ടി പുനഃസംഘടന ഏത് വിധേനയും തടയാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. 

സംഘടനാതിരഞ്ഞെടുപ്പ് തീരുമാനിച്ചതിനാൽ, പുനഃസംഘടന നിർത്തിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. മുതിർന്ന നേതാക്കളുടെ എതിർപ്പ് കാരണമാണ് കെ പി സി സി സെക്രട്ടറമാരുടെ നിയമനവും വൈകുന്നത്. . കെ പി സി സി സെക്രട്ടറിമാരെ സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകണമെന്ന് ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഇതുവരെ അതിന് തയ്യാറായിട്ടില്ല. ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രങ്ങളും പാർട്ടിയില്‍ നടന്ന് വരുന്നുണ്ട്.

എ ഗ്രൂപ്പിനുപിന്നിൽ ഉറച്ചുനിൽക്കുന്ന ജെബി മേത്തറിനെ മഹിളാ കോൺഗ്രസ് അധ്യക്ഷയാക്കാൻ ഉമ്മൻചാണ്ടി നിർദേശിച്ചിരുന്നു. തുടർന്ന് ഇക്കാര്യം ചർച്ച ചെയ്ത വിഡി സതീശനും കെ സുധാകരനും ജെബി മേത്തറിനെ തന്നെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി നിയമിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് ഈ നിയമനമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, 

അച്ചടക്ക സമിതി രൂപീകരിക്കാനും കെ പി സി സി നേതൃത്വം തയ്യാറായിട്ടുണ്ട്. ഒരു ചെയർമാനും രണ്ടോ ൂന്നോ അംഗങ്ങളായിരിക്കും സമിതിയിൽ ഉണ്ടാകുക.സമിതിയിലേക്ക് വി എസ് വിജയരാഘവൻ, കെ മോഹൻകുമാർ എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കുന്നുണ്ട്. 10 ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചർച്ച പൂർത്തിയാക്കി പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. സെക്രട്ടറിമരായി 40 പേരാണ് പരിഗണനയിലുള്ളത്.

Eng­lish Summary:Leadership with KPCC reor­ga­ni­za­tion: Chen­nitha­la and Oom­men Chandy with­out cooperation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.