14 December 2025, Sunday

ചരിത്രത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍-1; 9 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു, അറിയാം

Janayugom Webdesk
ന്യൂഡല്‍ഹി
October 1, 2023 11:01 am

ചരിത്രത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍-1. ഇന്ത്യയുടെ പ്രഥമ സൗര ദൗത്യം ഭൂമിയുടെ സ്വാധീന വലയം കടന്നതായി ഐഎസ്ആര്‍ഒ. ലഗ്രഞ്ച് പോയിന്റിലേക്ക് യാത്ര തുടരുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ആദിത്യ എല്‍-1 ഭൂമിയുടെ സ്വാധീന വലയം കടന്ന പേടകം 9.2 ലക്ഷം കിലോമീറ്റര്‍ പിന്നിട്ട് ലഗ്രഞ്ച പോയിന്റിലേക്ക് യാത്ര തുടരുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജനുവരി ആദ്യവാരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.സൂര്യന്റെ കാന്തിക മണ്ഡലം, കൊറോണ, സൗരാ അന്തരീക്ഷത്തിന്റെ ഘടന, താപനില അടക്കം വരുന്ന കാര്യങ്ങളില്‍ ദൗത്യം പഠനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി 7 പേരോടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നാലെണ്ണം പ്രകാശത്തെ നിരീക്ഷിക്കുമ്പോള്‍ ബാക്കി മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും.

പേടകത്തിലെ പ്രധാന പേ ലോഡ് വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് ദിവസേന 1440 ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ സെപ്തംബര്‍ 2നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് PSLV C57 റോക്കറ്റില്‍ ഇന്ത്യയുടെ ചരിത്ര ദൗത്യം ആദിത്യ എല്‍— കുതിച്ചുയര്‍ന്നത്. ജനുവരി ആദ്യവാരം ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1ല്‍ ആദിത്യ എത്തും. ഇവിടെയുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കുന്നതോടെ സൂര്യനെപ്പറ്റിയുള്ള സമ്പൂര്‍ണ പഠനം പേടകം ആരംഭിക്കും. അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി.

Eng­lish summary;Leap into his­to­ry fol­lowed by Aditya L‑1; 9 lakh kms passed

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.