19 November 2024, Tuesday
KSFE Galaxy Chits Banner 2

ക്രിക്കറ്റില്‍ നിന്ന് പഠിക്കാനുള്ളത്

Janayugom Webdesk
November 21, 2023 5:00 am

സൂര്യകിരൺ പറന്നുയർന്നത് ഇന്ത്യയുടെ വിജയഗാഥ വാനോളം ഉയർത്താന്‍ ലക്ഷ്യമിട്ടായിരുന്നു. പക്ഷേ, ഒരു ചുവടിനും ഓസ്ട്രേലിയയുടെ പ്രൊഫഷണൽ മികവിനെ മറികടക്കാനായില്ല. ഏകദിന ക്രിക്കറ്റിലെ ലോകകിരീടം ഹരിച്ചും ഗുണിച്ചും ഓസീസ് കൈപ്പിടിയിലാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം വരുന്ന ആരാധകർക്ക് മുന്നിൽ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് കപ്പുയർത്തി. 1983ൽ കപിൽദേവിനും 2011ൽ മഹേന്ദ്ര സിങ് ധോണിക്കും മാത്രമാണ് ഇതുവരെ ഇന്ത്യക്കുവേണ്ടി ലോകകിരീടം ഉയർത്താനായത്. 143 കോടി ജനതയുടെ ഹൃദയതാളത്തിൽ രോഹിത് ശർമ്മ അത് നേടുമെന്ന് ഇക്കുറി രാജ്യം ഉറച്ചു വിശ്വസിച്ചിരുന്നു. ക​​ഴി​​ഞ്ഞു​​പോ​​യ ക​​ളി​​ക​​ളു​​ടെ ക​​ണ​​ക്കു​​ക​​ള​​ല്ല, വിജയം നിർണയിക്കുന്ന നാളിലെ ക​​ളി​​യാ​​ണ് കാ​​ര്യം. ബാ​​റ്റും ബോ​​ളും ത​​മ്മി​​ലു​​ള്ള കളിക്കളപ്പോരാട്ടത്തിൽ നിര്‍ണായകനാളില്‍ വി​​ജ​​യിക്കുന്നവൻ ജേതാവ്. ക​​ലാ​​ശനാളിന്റെയും ആ​​രാ​​ധ​​ക​​പ്ര​​തീ​​ക്ഷ​​ക​​ളു​​ടെ​​യും സ​​മ്മ​​ർ​​ദം മ​​റി​​ക​​ട​​ക്കാ​​നും ക​​ഴി​​യണം. ഏകദിന ലോകകപ്പ് കിരീടം ആ​​റാം​​ ത​​വ​​ണ നേടിയ ഓസ്ട്രേലിയ ഫൈനലില്‍ കളിയുടെ സമസ്ത മേഖലയിലും ഇന്ത്യയെ മറികടന്നിരുന്നു. ഇ​​ന്ത്യ​​ക്കാ​​യി ആ​​ർ​​ത്തി​​രമ്പു​​ന്ന ഗാ​​ല​​റി​​ക​​ളെ നി​​ശ​​ബ്ദ​​രാ​​ക്കു​​മെ​​ന്ന് ഫൈ​​ന​​ൽ​​ത്ത​​ലേ​​ന്ന് ഓ​​സീ​​സ് നാ​​യ​​ക​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സ് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യത് വീൺവാക്കായിരുന്നില്ല.


ഇതുകൂടി വായിക്കൂ: മാറേണ്ടത് കേരളമല്ല മോഡിജീ 


കിരീടത്തിലേക്കുള്ള ഓസ്ട്രേലിയയുടെ വഴി പഠിക്കാനുള്ളതാണ്. ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റാണ് തുടക്കം. പിന്നെ ദക്ഷിണാഫ്രിക്കയോട് 134 റണ്ണിന് പരാജയപ്പെട്ടു. ടീം സെമിയിലെത്തില്ലെന്ന് വിധിയെഴുതിയവരും ഏറെ. എന്നാൽ തുടർന്നുള്ള എല്ലാ കളിയും ജയിച്ച് കലാശപ്പോരിൽ തലയുയർത്തി. ഇതാണ് അടിമുടി പ്രൊഫഷണലായ ഓസ്ട്രേലിയ. തോൽവിയുടെ പടുകുഴിയിൽ നിന്ന് വിജയത്തിലേക്ക് ചിറകടിച്ചുയർന്ന കഥകളുമുണ്ട് വിജയവഴിയില്‍. 1983ൽ സിംബാബ്‌വേയ്ക്കെതിരെ ക്രിക്കറ്റ് ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപിൽ നടത്തിയ ഒറ്റയാൾ പോരാട്ടത്തെ ഓർക്കാതെ ഇത്തരം അടയാളപ്പെടുത്തലുകൾ ഇല്ലല്ലോ. ഈ ലോകകപ്പിലും അതുപോലൊരു അവിശ്വസനീയ തിരിച്ചുവരവ് ഗ്ലെൻ മാക്സ്‌വെൽ എന്ന ബാറ്ററിലൂടെ കണ്ടു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 19-ാം ഓവറിൽ 91 റണ്ണിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടതായിരുന്നു. അവിടെനിന്നാണ് പുറത്താകാതെ 201 റണ്ണടിച്ച് വിജയിപ്പിച്ചത്. മാക്സ്‌വെൽ കരുത്തുറ്റ പോരാട്ടത്തിന്റെ പ്രതീകമായി. സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പൊരുതിക്കയറിയ ഓസീസിനെ കണ്ടു. കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ മറികടന്നതും നിശ്ചയദാർഢ്യത്തിന്റെ കണിശതയിലാണെന്ന് നിർവചിക്കാം. അഫ്ഗാനിസ്ഥാൻ നടത്തിയ അപ്രതീക്ഷിത കുതിപ്പുകളായിരുന്നു 2023 ലോകകപ്പിന് പലപ്പോഴും ആവേശം പകർന്നത്. പാകിസ്ഥാനും ശ്രീലങ്കയും ഗതകാലപ്രതാപങ്ങൾക്ക് ഒട്ടകലെയായിരുന്നു. ദക്ഷിണാഫ്രിക്ക വീണ്ടും സെമിയിൽ കുടുങ്ങി.


ഇതുകൂടി വായിക്കൂ: വികസിത ഇന്ത്യ:സത്യവും മിഥ്യയും


സ്വന്തം നാട്ടിൽ ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ അപരാജിത മുന്നേറ്റം എണ്ണം പറഞ്ഞുള്ളതായിരുന്നു. അ​​ത്ര​​യ്ക്കും ആ​​ധി​​കാ​​രി​​ക​​മാ​​യി​​രു​​ന്നു ടീം ​​ഇ​​ന്ത്യ​​യു​​ടെ ഈ ലോ​​ക​​ക​​പ്പി​​ലെ ജൈ​​ത്ര​​യാ​​ത്ര. ആധികാരികതയായിരുന്നു ‘ടീം ഇന്ത്യ’യുടെ മുഖമുദ്ര. ബാറ്റിലും പന്തിലും ഒരുപോലെ തിളങ്ങിയ ടീം. എതിരാളിയെ നിഷ്പ്രഭമാക്കുന്ന ഏകപക്ഷീയ വിജയങ്ങളായിരുന്നു പലതും. ഗ്രൂപ്പ് മത്സരങ്ങളിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും പാകിസ്ഥാനുമൊക്കെ മറുപടിയില്ലാതെ കീഴടങ്ങി. കഴിഞ്ഞ തവണത്തെ തോൽവിക്ക് ന്യൂസിലൻഡിന് അതേ നാണയത്തിൽ മറുപടി നൽകി. പക്ഷേ, നിർണായക ഘട്ടത്തിൽ കളി വഴുതി. അനിവാര്യമായ തോൽവി ഏറ്റുവാങ്ങി. ലോകകപ്പിനിടെയാണ് വിരാട് കോലി 50 സെഞ്ചുറി പൂർത്തിയാക്കിയത്. മുഹമ്മദ് ഷമി അതിവേഗം 50 വിക്കറ്റ് തികച്ചതും ഈ ലോകകപ്പിലാണ്. 52 വ​​ർ​​ഷം നീ​​ണ്ട ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഫൈ​​ന​​ൽ​​പ്ര​​വേ​​ശം ഇ​​തു നാ​​ലാം​​ത​​വ​​ണ മാ​​ത്ര​​മാ​​യി​​രു​​ന്നു. 1983ൽ ലോ​​ർ​​ഡ്സി​​ൽ ഒ​​രു വി​​സ്മ​​യകാവ്യം ര​​ചി​​ച്ചു. മു​​ടി​​ചൂ​​ടാ​​മ​​ന്ന​​ന്മാ​​രാ​​യി​​രു​​ന്ന വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ കീഴടക്കി ക​​പി​​ൽ​​ദേ​​വ് ക്യാ​​പ്റ്റ​​നാ​​യു​​ള്ള ഇ​​ന്ത്യ​​ൻ​​ സം​​ഘം ലോ​​ക​​കി​​രീ​​ട​​വു​​മാ​​യി ത​​ല​​യു​​യ​​ർ​​ത്തി മ​​ട​​ങ്ങി. രാ​​ജ്യ​​ത്ത് ക്രി​​ക്ക​​റ്റിന് വളക്കൂറേകിയതും ആ വിജയമായിരുന്നു. 2011ൽ മ​​ഹേ​​ന്ദ്ര​​സിങ് ധോ​​ണി ന​​യി​​ച്ച ടീം വാങ്കഡെ സ്റ്റേഡിയത്തിൽ ​​ര​​ണ്ടാം കിരീടം നേടി. കളിക്കളത്തിൽ വർഗീയ വിചാരധാരകള്‍ പടരുന്നതും ലോകകപ്പില്‍ കണ്ടു. കളത്തിലെ വിജയം ദേശീയതയുടെ അടയാളങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന രീതിയും കനപ്പെട്ടു. ജാതിയുടെ അടിസ്ഥാനത്തിൽ കളിക്കാരുടെ പ്രകടനത്തെ വിലയിരുത്തി ദേശദ്രോഹികളും നായകരുമാക്കി. അ​​നി​​ശ്ചി​​ത​​ത്വ​​മാ​​ണ് ഏ​​ക​​ദി​​ന​​ ക്രി​​ക്ക​​റ്റിന്റെ ചാ​​രു​​ത, കമന്ററി ബോക്സിലെ സ്ഥിരം പല്ലവിയാണിത്. ക്രിക്കറ്റ് കളിയുടെ ഉപഭൂഖണ്ഡത്തിലെ പ്രജകൾ ലോകകപ്പിന്റെ ആവേശത്തിൽ ഇനിയൊരു വിശ്വവിജയത്തിനായി പാഡണിയുമ്പോള്‍ കളിക്കളത്തിന് അകത്തും പുറത്തും സ്നേഹഗാഥകള്‍ മാത്രം മുഴങ്ങട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.