
ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഹിസ് ബുള്ളയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിരോധിക്കാന്‍ ലെബനന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നവഫ് സലാം തിങ്കളാഴ്ച അറിയിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ലെബനനിലേക്ക് ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഈ അസാധാരണ തീരുമാനം. സർക്കാരിലും പാർലമെന്റിലും പ്രാതിനിധ്യമുള്ള സംഘമാണ് ഹിസ്ബുള്ള.
ഇസ്രയേലിനുനേരേ ഹിസ്ബുള്ള ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്. അടിയന്തര മന്ത്രിസഭായോഗം ചേർന്നാണ് തീരുമാനമെടുത്തത്. ലെബനന്റെ മണ്ണിൽനിന്ന് ഹിസ്ബുള്ള നടത്തുന്ന എല്ലാ സൈനിക, സുരക്ഷാനടപടികളും തള്ളിക്കളയുന്നെന്നും അവ നിരോധിക്കുന്നെന്നും സലാം അറിയിച്ചു. അതു നിയമവിരുദ്ധമാണെന്നും ആയുധങ്ങൾ ഹിസ്ബുള്ള കൈമാറണമെന്നും നിർദേശിക്കുകയും ചെയ്തു.
ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ സൈന്യത്തോടും സുരക്ഷാ ഏജൻസികളോടും അദ്ദേഹം നിർദേശിച്ചു. ഇസ്രയേലിനുനേരേ റോക്കറ്റ് അയക്കുന്നവരെയും അതിനു പ്രേരിപ്പിക്കുന്നവരെയും അറസ്റ്റുചെയ്യാൻ സുരക്ഷാ ഏജൻസികളോടു നിർദേശിച്ചതായി നീതിന്യായമന്ത്രി അദെൽ നാസ്സ് അറിയിച്ചു. ഹിസ്ബുള്ളയുമായി ബന്ധമുള്ള രാഷ്ട്രീയകക്ഷിയായ അമാൽ മൂവ്മെന്റിലെ രണ്ടുമന്ത്രിമാരും ഹിസ്ബുള്ളയിൽനിന്നുള്ള ഒരു മന്ത്രിയും തീരുമാനം അംഗീകരിച്ചതായി അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.