22 January 2026, Thursday

Related news

December 27, 2025
December 26, 2025
December 24, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 7, 2025

കൊട്ടിക്കലാശത്തിലും ഇടത് മുന്നേറ്റം; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം അവസാനിച്ചു

മറ്റന്നാൾ വോട്ടെടുപ്പ്
Janayugom Webdesk
തിരുവനന്തപുരം
December 7, 2025 6:29 pm

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം സമാപിച്ചപ്പോൾ കൊട്ടിക്കലാശത്തിലും ഇടത് മുന്നേറ്റം ദൃശ്യം. ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ് അവസാനിച്ചത്. വിവിധ ജില്ലകളിൽ പ്രചാരണങ്ങളുടെ സമാപനത്തില്‍ പങ്കെടുത്ത അഭൂതപൂര്‍വമായ ജനമുന്നേറ്റം ഇടതുപക്ഷത്തിന്റെ വിജയം വിളംബരം ചെയ്യുന്നതായി. അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്. 

കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര‑ഗ്രാമവീഥികൾ സജീവമാക്കി. ഏഴു ജില്ലകളിൽ കലാശക്കൊട്ട് നടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് കേന്ദ്രങ്ങൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ്‌ ഇന്ന് അവസാനിച്ചത്. ഈ ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.