
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിക്കുന്നതല്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും വരുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിലും നയിക്കുക. അതോടൊപ്പം മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളും ആ പോരാട്ടത്തില്‍ മുന്നിലുണ്ടാകും.
യുഡിഎഫിന് ഒരുപാട് മുഖ്യമന്ത്രി സ്ഥാനപ്രേമികള്‍ ഉണ്ട്. ജനപക്ഷ രാഷ്ട്രീയ പ്രേമികളാണ് എല്‍ഡിഎഫിലുള്ളത്. വ്യത്യസ്ത രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ ആരാണ് ഏറ്റെടുക്കേണ്ടത് എന്ന ചോദ്യത്തിന് അതത് സമയത്ത് ഉത്തരമുണ്ടാകുമെന്നും എം എ ബേബി വ്യക്തമാക്കി. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് യുഡിഎഫ് ആണ്. നേമം നിയമസഭാ മണ്ഡലവും തൃശൂര്‍ ലോക്‌സഭാ മണ്ഡലവും ഉള്‍പ്പെടെ അതിനുള്ള തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.