
കേരളത്തിന്റെ നെല്ലറായായ കുട്ടനാടിനെ വരിക്കാന്‍ ഹൃദയപക്ഷമായ എല്‍ഡിഎഫ് ഒരുങ്ങുന്നു. എന്‍ സി പിയിലെ തോമസ് കെ തോമസ് ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധികരിക്കുന്നത്. 615 കോടിയുടെ സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി, 107 കോടിയുടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രി, 700ൽ അധികം കോടി ചെലവാക്കി നിർമിച്ച സെമി എലിവേറ്റഡ് ഹൈവേ എ സി റോഡ്, 124.45 കോടിയുടെ പുറം ബണ്ടുകളുടെ നിർമാണം, 334 കോടിയുടെ പിഡബ്ല്യുഡി റോഡുകൾ, 644.67 കോടിയുടെ പാലങ്ങൾ തുടങ്ങി ഒട്ടേറെ വികസന പദ്ധതികളാണ് എൽഡിഎഫ് സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയത്.
കര്‍ഷക തൊഴിലാളി പ്രസ്ഥാനം പിറവിയെടുത്ത കുട്ടനാടിന്റെ മണ്ണില്‍ ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമാണുള്ളത്. 1965 ലാണ് മണ്ഡലം പിറവിയെടുത്തത്. അതിന് മുമ്പ് തകഴി മണ്ഡലത്തിന്റെ ഭാഗമായിരുന്നു കുട്ടനാട്. 1957 ലും 60 ലും കുട്ടനാട് ഉള്‍പ്പെടുന്ന തകഴി മണ്ഡലത്തില്‍ കോണ്ഗ്രസിനായിരുന്ന വിജയം. 1965 ല്‍ കേരളാ കോണ്‍ഗ്രസിലെ തോമസ് ജോണാണ് കുട്ടനാടിന്റെ ആദ്യ എംഎല്‍എ ആയത്. കോണ്‍ഗ്രസിലെ ഇ ഇസഡ് ജോബിനെ 10,252 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1967 ല്‍ ആര് എസ് പി സ്ഥാനാര്‍ത്ഥി കെ കെ കുമാരപിള്ള 7164 വോട്ടിനും 1970 ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉമ്മന്തലവടി 5506 വോട്ടിനും വിജയിച്ചു. കേരളാ കോണ്‍ഗ്രസിലെ തോമസ് ജോണായിരുന്നു എതിരാളി. 1977 ല്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഈപ്പന് കണ്ടക്കുടി സി പിഐ എമ്മിലെ കെ സി ജോസഫിനെ 7147 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
1980 ല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍മാത്യു 4090 വോട്ടുകള്‍ക്ക് സിപിഐ എമ്മിലെ കെ പി ജോസഫിനെ പരാജയപ്പെടുത്തി. 1982 ല്‍ കേരളാ കോണ്‍ഗ്രസ് ജോസഫിലെ കെ സി ജോസഫ് സിപിഐ എമ്മിലെ ജി സുധാകരനെ പരാജയപ്പെടുത്തി. 2988 വോട്ടായിരുന്നു ഭൂരിപക്ഷം. 1987 ല്‍ എല്‍ ഡി എഫിലെ എം എം ആന്റണിയെ തോല്‍പ്പിച്ച് കെ സി ജോസഫ് വിജയം ആവര്‍ത്തിച്ചു. 1991 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സി ജോസഫ് കേരളാ കോണ്‍ഗ്രസ് എമ്മിലെ പി ഡി ലൂക്കിനെ 8996 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1996 ല്‍ കോണ്‍ഗ്രസിലെ ജെ ജോസഫിനേയും കെ സി ജോസഫ് പരാജയപ്പെടുത്തി. ഭൂരിപക്ഷം 4085.
2001 ല്‍ കേരളാ കോണ്‍ഗ്രസ് ജേക്കബിലെ പ്രൊഫ. ഉമ്മന്മാത്യുവിനെ 10390 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തി. 2006 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി ഐ സിയിലെ തോമസ് ചാണ്ടി, കെ സി ജോസഫിനെ പരാജയപ്പെടുത്തി. 5381 വോട്ടിനാണ് അദ്ദേഹം ജയിച്ചത്. 2011 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തോമസ് ചാണ്ടി, കെ സി ജോസഫിനെ വീണ്ടും പരാജയപ്പെടുത്തി. 2016ലും തോമസ് ചാണ്ടി വിജയം ആവർത്തിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജേക്കബ് ഏബ്രഹാം ആയിരുന്നു എതിരാളി. അന്ന് എൽഡിഎഫ് സർക്കാരിൽ ഗതാഗത മന്ത്രിയായ അദ്ദേഹം കുട്ടനാടിന്റെ ആദ്യ മന്ത്രിയായി.
2019 ഡിസംബറിൽ തോമസ് ചാണ്ടി അന്തരിച്ചു. എന്നാൽ സംസ്ഥാനത്ത് നിലവിൽ നിലനിൽക്കുന്ന ഗുരുതരമായ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന സംസ്ഥാനത്തിന്റെ നിർദേശം തെരെഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. 2021ൽ സഹോദരൻ തോമസ് കെ തോമസ് മണ്ഡലം എൽഡിഎഫിനൊപ്പം നിലനിർത്തി. യുഡിഎഫിലെ ജേക്കബ് ഏബ്രഹാം ആയിരുന്നു എതിരാളി. 5516 ആയിരുന്നു ഭൂരിപക്ഷം. കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാർത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേർന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.