18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 25, 2024
October 28, 2024
October 18, 2024
October 9, 2024
September 19, 2024
September 19, 2024
September 18, 2024
September 13, 2024
September 11, 2024

കാലുമാറി ശസ്ത്രക്രിയ: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

Janayugom Webdesk
കോഴിക്കോട്
February 23, 2023 8:12 pm

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കക്കോടിക്ക് സമീപം മക്കടയിൽ നക്ഷത്ര വീട്ടിൽ സുകുമാരന്റെ ഭാര്യ സജ്ന (58) ആണ് ഡോക്ടറുടെ അനാസ്ഥയ്ക്ക് ഇരയായത്. കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന നാഷണൽ ആശുപത്രിയിലാണ് ചികിത്സാ പിഴവുണ്ടായത്. ഇടതുകാലിന് പകരം വലതു കാലിന് ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്കും ഡിഎംഒക്കും പൊലീസിനും പരാതി നൽകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

Eng­lish Sum­ma­ry; Leg replace­ment surgery: Min­is­ter Veena George has ordered an investigation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.