19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024
December 8, 2024
December 6, 2024
December 6, 2024

ലെസ്റ്റര്‍ സിറ്റി സംഘര്‍ഷം; വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഹെെക്കമ്മിഷനുള്ളത് ഹിന്ദുക്കള്‍ക്കനുകൂലമായ നിലപാട്, വിമര്‍ശിച്ച് ബ്രിട്ടനും

Janayugom Webdesk
ലെസ്റ്റര്‍ സിറ്റി
September 21, 2022 10:11 pm

ലെസ്റ്റര്‍ സിറ്റിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളിലെ ഇന്ത്യന്‍ ഹെെക്കമ്മിഷന്റെ ഏകപക്ഷീയമായ നിലപാടുകളെ വിമര്‍ശിച്ച് ബ്രിട്ടന്‍ മുസ്‌ലിം കൗണ്‍സില്‍. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഹിന്ദുക്കള്‍ക്കനുകൂലമായ നിലപാടാണ് ഇന്ത്യന്‍ ഹെെക്കമ്മിഷന്‍ സ്വീകരിച്ചതെന്ന് ബ്രിട്ടന്‍ മുസ്‌ലിം കൗണ്‍സില്‍ പറഞ്ഞു.
കമ്മിഷന്‍ എല്ലാ ജനവിഭാഗങ്ങളെയും പരിഗണിക്കുന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കേണ്ടതെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൂടാതെ പരസ്പര സഹകരണത്തോടെ സഹവസിച്ചിരുന്ന പ്രവാസി സമൂഹത്തിനിടയില്‍ പെട്ടെന്നുണ്ടായ ഭിന്നിപ്പില്‍ ഉത്കണ്ഠയുണ്ടെന്നും കൗണ്‍സില്‍ അറിയിച്ചു.
ഏഷ്യാ കപ്പ് മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ലെസ്റ്റര്‍ സിറ്റിയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.സംഘര്‍ഷങ്ങളില്‍ ഒരു ഹെെന്ദവക്ഷേത്രം അക്രമിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ഹെെക്കമ്മിഷന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

Eng­lish Sum­ma­ry: Leices­ter City clash; Indi­a’s High Com­mis­sion on Com­mu­nal Con­flicts has a stance in favor of Hin­dus, crit­i­cised by Britain

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.