
യുഎസില്‍ നിന്നുള്ള കര്‍ദിനാള്‍ റോബർട്ട് പ്രെവോസ്റ്റ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍. ലിയോ പതിനാലാമൻ എന്ന പേര് അദ്ദേഹം സ്വീകരിച്ചു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 6.30 ന് നടന്ന നാലാംഘട്ട വോട്ടെടുപ്പിനൊടുവിലാണ് സിസ്റ്റീൻ ചാപ്പലിൽ നിന്നും വെളുത്ത പുക ഉയർന്നത്. കഴിഞ്ഞദിവസം വൈകുന്നേരം 4.30‑ന് ആരംഭിച്ച കോൺക്ലേവിന്റെ ആദ്യദിനത്തിൽ നടന്ന വോട്ടെടുപ്പിലും രണ്ടാം ദിവസമായ ഇന്നലെ ഇന്നലെ രാവിലെ നടന്ന രണ്ടു വോട്ടെടുപ്പുകളിലും പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കാനായിരുന്നില്ല. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്.
1955 സെപ്റ്റംബർ 14 ന് ചിക്കാഗോയിലാണ് ജനനം. അഗസ്റ്റീനിയൻ സഭാംഗമാണ്. 2023 മുതൽ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിൻ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മിഷന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോ ബിഷപ്പായും 2001 മുതൽ 2013 വരെ സെന്റ് അഗസ്റ്റിൻ ഓർഡറിന്റെ പ്രിയോർ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പെറു, യുഎസ് പൗരത്വങ്ങളുണ്ട്. 1985 മുതൽ 1986 വരെയും 1988 മുതൽ 1998 വരെയും പെറുവിൽ ഇടവക പാസ്റ്റർ, രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2023 ൽ കർദിനാൾ ആയി നിയമിക്കപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.