26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 2, 2024
February 24, 2024
February 20, 2024
April 20, 2023
March 18, 2023
January 15, 2023
October 22, 2022
April 29, 2022
December 30, 2021
December 16, 2021

യുപിയില്‍ പുള്ളിപ്പുലി ആക്രമണം: അമ്പതുകാരനായ കര്‍ഷകന് ദാരുണാന്ത്യം

Janayugom Webdesk
ലഖിംപൂർ ഖേരി, യുപി
October 2, 2024 1:48 pm

ഉത്തര്‍പ്രദേശില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അമ്പതുകാരനായ കര്‍ഷകന് ദാരുണാന്ത്യം. സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ മുഹമ്മദി റേഞ്ചിനു കീഴിലുള്ള ഭദയ്യ ഗ്രാമത്തിലാണ് പുലി ആക്രമണമുണ്ടായത്. പ്രഭു ദയാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ബേല പഹാര സംരക്ഷിത വനങ്ങൾക്ക് സമീപമുള്ള പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കര്‍ഷകനെ പുലി ആക്രമിച്ചത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഫോറസ്റ്റ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഗ്രാമവാസികൾ ഗ്രൂപ്പുകളായി പ്രവർത്തിക്കാനും വന്യമൃഗങ്ങളെ കാണുന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും മുന്നറിയിപ്പ് നൽകിയതായി വനംവകുപ്പ് അറിയിച്ചു.

ഈ രണ്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ വന്യജീവി ആക്രമണമാണിതെന്നും വനംവകുപ്പ് പറയുന്നു.

ഓഗസ്റ്റ് 27ന് അംബരീഷ് കുമാർ എന്ന കർഷകനെ കടുവ കൊന്നിരുന്നു. സെപ്തംബർ 11 ന് ഇതേ കടുവ അയൽപക്കത്തെ മുഡ അസ്സി ഗ്രാമത്തിലെ ജാക്കീറിനെ ആക്രമിച്ച് കൊന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.