10 December 2025, Wednesday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
August 16, 2025
August 1, 2025

തിരുപ്പതിയിൽ ആറു വയസുകാരിയെ പുലി കൊന്നു

Janayugom Webdesk
തിരുപ്പതി
August 12, 2023 1:23 pm

തിരുപ്പതി ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് എത്തിയ ആറു വയസ്സുകാരി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലക്ഷിത എന്നകുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വോക്‌വേയിൽ മാതാപിതാക്കൾക്കൊപ്പം നടക്കവേയാണ് കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ പുലി കാട്ടിലേക്ക് കടിച്ചുകൊണ്ട് പോകുകയായിരുന്നു. പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
തിരിച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസവും തിരുപ്പതിയിൽ മൂന്നു വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: leop­ard killed six year old girl in tirupati
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.