6 December 2025, Saturday

Related news

November 24, 2025
November 9, 2025
October 31, 2025
September 18, 2025
August 19, 2025
August 17, 2025
August 15, 2025
August 8, 2025
August 6, 2025
July 27, 2025

പാഠം ഒന്ന്, സ്ത്രീ മുന്നേറ്റത്തിന്റെ പുതു ചരിത്രം

സ്വന്തം ലേഖിക
തിരുവനന്തപുരം
May 15, 2025 10:33 pm

പാഠം ഒന്ന്, സ്ത്രീ മുന്നേറ്റത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് ഇനി മറ്റ് ഉദാഹരണങ്ങള്‍ തേടേണ്ടി വരില്ല. എസ്‌സിആര്‍ടിഇ പുറത്തിറക്കുന്ന നാലാം ക്ലാസിലെ കേരള പാഠാവലി, മലയാളം പുസ്തകത്തില്‍ അധ്യാപകര്‍ക്ക് അടിവരയിട്ടു പഠിപ്പിക്കാനുണ്ട് ഒട്ടേറെ ഉദാഹരങ്ങള്‍. കാരണം കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് ഒരു പുതുചരിത്രം രചിച്ചുകൊണ്ടാണ് ഈ പാഠപുസ്തകം കുട്ടികളിലേക്ക് എത്തുന്നത്. പുസ്തകത്തിലെ എല്ലാചിത്രങ്ങളും വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളും മാത്രമാണ്. പുതുക്കിയ പാഠപുസ്തകങ്ങളില്‍ വിവാദം കണ്ടെത്തുന്നവര്‍ക്ക് ഈ ചരിത്ര മുന്നേറ്റം ഒരു മറുപടി കൂടിയാണ്. 

ജെയ്ൻ, ശ്രീജ പള്ളം, അരുണ ആലഞ്ചേരി, സീമ സി ആർ പഞ്ചവർണം, ഹിമ പി ദാസ്, ആനന്ദവല്ലി ടി കെ, നിഷ രവീന്ദ്രൻ എന്നിവർക്കൊപ്പം വിദ്യാർത്ഥിനികളായ അനന്യ എസ് സുഭാഷ്, ബിയാങ്ക ജൻസൻ എന്നിവരാണ് ഈ പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണർത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യവും എടുത്തുപറയേണ്ടതാണ്. ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാൻ വ്യത്യസ്ത ശൈലികളും വർണങ്ങളും ഉപയോഗിച്ചിരിക്കുന്നു. ചിത്രീകരണങ്ങൾ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂർണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതൽ ആസ്വാദ്യകരവും ലളിതവുമാക്കാൻ സഹായിക്കും. പുതുക്കിയ പാഠപുസ്തകങ്ങൾ പുറത്തിറങ്ങുമ്പോൾ സവിശേഷ കാരണങ്ങളാൽ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പാഠപുസ്തക നിർമ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂർവം അഭിനന്ദിക്കുന്നുവെന്നും സ്ത്രീ മുന്നേറ്റത്തിന്റെയും തുല്യതയുടെയും പാതയിൽ ഇതൊരു നാഴികക്കല്ലാണെന്നും മന്ത്രി കുറിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.