22 January 2026, Thursday

Related news

January 21, 2026
January 12, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026
January 3, 2026
January 2, 2026
January 1, 2026

നഷ്ടമായ കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കാൻ കഴിയട്ടെ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 14, 2023 6:38 pm

ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കാൻ കഴിയട്ടെയെന്ന സന്ദേശമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ മലയാളികൾക്ക്‌ വിഷു ആശംസകൾ നേർന്നു. സമ്പന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂർണമായ നാളയെ വരവേൽക്കുന്നതിനുള്ള ഈ ആഘോഷത്തിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്.

വർഗീയതയും വിഭാഗീയതയും പറഞ്ഞ്‌ നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതമായ മനുഷ്യസ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് മറുപടി നൽകാൻ നമുക്ക് സാധിക്കണമെന്നും സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ച്‌ നിൽക്കാമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

Eng­lish Summary;Let the agrar­i­an cul­ture be recap­tured; Chief Min­is­ter wish­es Vishu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.