24 January 2026, Saturday

Related news

January 11, 2026
November 16, 2025
October 23, 2025
October 11, 2025
October 6, 2025
September 11, 2025
September 7, 2025
September 3, 2025
August 25, 2025
August 25, 2025

‘വാറോല കൈപ്പറ്റട്ടെ, ഭാഷാപ്രയോഗം നടത്താൻ അവകാശമുണ്ട്’ ; സസ്‌പെൻഷനിൽ പ്രതികരണവുമായി പ്രശാന്ത് ഐഎഎസ്

Janayugom Webdesk
തിരുവനന്തപുരം
November 12, 2024 2:13 pm

വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സസ്പെൻഷനിലായ എൻ പ്രശാന്ത് ഐഎഎസ്. ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താൻ അവകാശമുണ്ട്. കൂടുതൽ പ്രതികരണം സസ്പെൻഷൻ ഓർഡർ കയ്യിൽ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു. 

ജീവിതത്തിൽ കിട്ടിയ ആദ്യ സസ്പെൻഷനാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു. സ്കൂളിലോ കോളജിലോ പഠിക്കുമ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാൽ കോർണർ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎഎസ് തലപ്പത്തെ ചേരിപ്പോരും സമൂഹ മാധ്യമങ്ങളിൽ ഉന്നത ഉദ്യോഗസ്ഥനെ അവഹേളിച്ചതും ചൂണ്ടിക്കാട്ടിയാണ് കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. 

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നും സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സോഷ്യൽ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമർശങ്ങൾ അഡ്മിനിസ്ടേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തിയെന്നും ഉത്തരവിൽ വിമർശനമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.