ഓൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ ചേർത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. ഏജന്റിന് 10,000 രൂപ പെൻഷൻ അനുവദിക്കുക, പോളിസി ബോണ്ട് എൽ ഐ സി തന്നെ നേരിട്ട് നടത്തുക, പോളിസി ഉടമകളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചേർത്തല എൽ ഐ സി ബ്രാഞ്ചിൽ നടത്തിയ ധർണ്ണ സമരം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം കെ ഉത്തമൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സി ആർ അജയൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ വൈസ് പ്രസിഡന്റ് കെ വി സി ബാബു, വി വി പുഷ്പകുമാർ രേണുക മനോഹരൻ, പി പി ഷൺമുഖൻ, മോളിവർഗ്ഗീസ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.