18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 30, 2023
March 14, 2023
February 27, 2023
February 23, 2023
October 23, 2022
September 9, 2022
June 26, 2022
June 13, 2022
June 6, 2022
May 18, 2022

എല്‍ഐസി ഐപിഒ: 1.79 മടങ്ങായി

Janayugom Webdesk
മുംബൈ
May 8, 2022 11:20 pm

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രാരംഭ വില്പന 1.79 മടങ്ങായി. വിൽക്കാനായി മാറ്റിവച്ചിരിക്കുന്നത് 16.20 കോടി ഓഹരിയാണെങ്കിൽ 29.07 കോടി ഓഹരിക്കുള്ള അപേക്ഷയാണ് അഞ്ചാം ദിവസമായ ഇന്നലെ വരെ ലഭിച്ചത്.

പോളിസി ഉടമകള്‍ക്കായി മാറ്റിവച്ച വിഹിതത്തില്‍ ആവശ്യക്കാരുടെ എണ്ണം 5.04 മടങ്ങാണ്. ജീവനക്കാരുടേത് 3.79 മടങ്ങ്. ചെറുകിട നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ക്ക് 1.59 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. സ്ഥാപനേതര നിക്ഷേപകര്‍ക്കുള്ള വിഭാഗത്തില്‍ 1.24 മടങ്ങും തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപ സ്ഥാനങ്ങള്‍ക്കുള്ളതില്‍ 67 മടങ്ങും ഓഹരികള്‍ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. എല്‍ഐസി ഐപിഒ ഇന്ന് അവസാനിക്കും.

Eng­lish Sum­ma­ry: LIC IPO: 1.79 times

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.