എല്‍ഐസി സ്വകാര്യവല്‍കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഐപിഒയില്‍ ഓഹരി വില 902 മുതല്‍ 942 രൂപ വരെ.
ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ് ലഭിക്കും. എല്‍ഐസി ജീവനക്കാര്‍ക്ക് 40 രൂപയാണ് ഇളവ് ലഭിക്കുക. ആങ്കര്‍ നിക്ഷേപകര്‍ക്ക് മെയ് രണ്ടിനും ബാക്കിയുള്ള നിക്ഷേപകര്‍ക്ക് മെയ് നാലുമുതല്‍ ഒമ്പതുവരെയും ഇഷ്യു തുറന്നിരിക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 21,000 കോടി രൂപയുടേതാണ് ഐപിഒ.
റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഒ വലിപ്പം വെട്ടിക്കുറച്ചിരുന്നു. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്‍ഐസിയില്‍ അഞ്ച് ശതമാനം ഓഹരി വില്‍ക്കാനുള്ള തീരുമാനം 3.5 ശതമാനമായാണ് കുറച്ചത്. എല്‍ഐസിക്ക് ആറ് ലക്ഷം കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ഐപിഒയുടെ 10 ശതമാനമാണ് പോളിസി ഉടമകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനം ഐപിഒ നടത്താനാണ് തീരുമാനിച്ചതെങ്കിലും റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. 3.5 ശതമാനത്തിനൊപ്പം 1.5 ശതമാനം ഓഹരികള്‍ കൂടി അധികമായി വില്‍ക്കാനുള്ള സാധ്യതയും എല്‍ഐസി പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക 30,000 കോടി രൂപയാവും.
English Summary:LIC IPO share price ranges from Rs 902 to Rs 942
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.