രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ ഇന്ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്പന (ഐപിഒ) യില്‍ 20,557 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത്. 902 രൂപ മുതല്‍ 949 രൂപ വരെയാണ് ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. 949 രൂപയ്ക്കാണ് ഓഹരികള്‍ വിറ്റത്. സബ്സ്ക്രിപ്ഷനില്‍ പോളിസി ഉടമകള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും കിഴിവ് നല്‍കിയിരുന്നു. യഥാക്രമം 889 രൂപയ്ക്കും 904 രൂപയ്ക്കുമാണ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഓഹരി വിറ്റത്.
ഈ മാസം നാലിന് ആരംഭിച്ച ഐപിഒ ഒമ്പതിനാണ് അവസാനിച്ചത്. 12ന് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കി. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരിയാണ് ഐപിഒയിലൂടെ വിറ്റഴിച്ചത്. ഏകദേശം മൂന്ന് മടങ്ങ് സബ്സ്ക്രിപ്ഷനോടെയാണ് പ്രാരംഭ ഓഹരി വില്പന അവസാനിച്ചത്. എന്നാല്‍ വിദേശ നിക്ഷേപകര്‍ ഐപിഒയില്‍ നിന്ന് വിട്ടുനിന്നത് തിരിച്ചടിയായിരുന്നു. ആദ്യം അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനമെടുത്തിരുന്നെങ്കിലും വിപണി സാഹചര്യം കണക്കിലെടുത്ത് 3.5 ശതമാനമായി കുറയ്ക്കുകയായിരുന്നു.
English summary; LIC shares in the index today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.