23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 10, 2024
March 10, 2024
September 17, 2023
February 22, 2023
January 7, 2023
January 2, 2023
November 17, 2022
November 16, 2022
October 12, 2022
November 30, 2021

ജീവിതചക്രം പൂര്‍ത്തിയാക്കി: 93 ശതമാനം 2,000 രൂപയും തിരികെയെത്തി, ഇനി രണ്ടാഴ്ച മാത്രം

Janayugom Webdesk
മുംബൈ
September 17, 2023 11:56 am

റിസര്‍വ് ബാങ്ക് വിനിമയത്തില്‍ നിന്ന് ഒഴിവാക്കുന്ന രണ്ടായിരം രൂപ നോട്ടുകള്‍ തിരികെ ബാങ്കിലെത്തിക്കാന്‍ ഇനി രണ്ടാഴ്ച കൂടി മാത്രം. സെപ്റ്റംബര്‍ 30 വരെയാണ് കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റാൻ സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം അക്കാരണം കൊണ്ട് വ്യാപാരികള്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാതിരിക്കരുതെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.
കാലാകാലങ്ങളില്‍ ചില പ്രത്യേക സീരീസ് നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കാറുണ്ട്. പുതിയ നോട്ടുകള്‍ പുറത്തിറക്കാറുമുണ്ട്. ഇപ്പോള്‍ 2000രൂപയുടെ നോട്ട് ഞങ്ങള്‍ പിന്‍വലിക്കുന്നു. എന്നാല്‍ അവ നിയമപരമായി തുടരുന്നുണ്ടെന്നെന്ന് ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞു. 

അതേസമയം അഴുക്ക് പുരണ്ടതും കീറിയതുമായ നോട്ടുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കരുതെന്ന് ബാങ്കുകളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കനത്ത ചൂട് കാലാവസ്ഥ തുടരുന്നതിനാല്‍ അതിന് ആവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിക്കാന്‍ അദ്ദേഹം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം എന്തിനാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്ന ചോദ്യത്തിനും അദ്ദേഹം വിശദീകരണം നല്‍കി.
2000 രൂപ നോട്ടുകള്‍ അവയുടെ ജീവിതചക്രം പൂര്‍ത്തിയാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നാലഞ്ച് വര്‍ഷം മുമ്പാണ് നോട്ടുകള്‍ അച്ചടിച്ചതെന്നും അതിന്റെ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ലെ നോട്ട് നിരോധനത്തിന് ശേഷം 500, 1000 രൂപ നോട്ടുകള്‍ നിയമപരമായി പിന്‍വലിച്ചിരുന്നു. ആ കുറവ് നികത്താനായിട്ടാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

നോട്ടുകള്‍ അച്ചടിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ന് നിരവധി മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തിലുണ്ട്. 2000 രൂപ നോട്ടുകളുടെ പ്രചാരം ആറ് ലക്ഷത്തി എഴുപത്തിമൂവായിരം കോടിയില്‍ നിന്ന് ഏകദേശം മൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരം കോടിയായി കുറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. മറ്റ് മൂല്യത്തിലുള്ള നോട്ടുകള്‍ നിലവില്‍ പ്രചാരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണ്ണമായി നിര്‍ത്തിയെന്നും ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. 

20,000 രൂപ പിന്‍വലിക്കല്‍ പരിധിയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനസൗകര്യാര്‍ത്ഥമാണ് ഈ രീതി അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പിന്‍വലിച്ച നോട്ടുകള്‍ സാധാരണ ഇടപാടുകളില്‍ അധികം ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് ഉപഭോക്താക്കള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 

ബാങ്ക് ശാഖകളിലോ റിസര്‍വ് ബാങ്കിന്റെ തിരഞ്ഞെടുത്ത ഓഫീസുകളിലോ 2,000 രൂപ നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാം. നോട്ടുകള്‍ സ്വീകരിക്കാന്‍ ഇ- കൊമേഴ്സ് കമ്പനിയായ ആമസോണ്‍ നേരത്തെ തയ്യാറായിരുന്നു. ഇനി 2,00 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം 2,000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം ഇപ്പോഴും തുടരുന്നുണ്ട്. പിന്‍വലിക്കുന്നത് പ്രഖ്യാപിക്കുന്ന സമയം 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 3.32 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഓഗസ്റ്റ് 31 ന് മുമ്പായി തിരിച്ചെത്തി. നിലവില്‍ 24,000 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് വിനിമയത്തിലുള്ളത്.
2016 നവംബര്‍ എട്ടിന് വിനിമയത്തിലുണ്ടായിരുന്ന 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് വിപണിയില്‍ വേഗത്തില്‍ പണ ലഭ്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് 2,000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്.
നിലവില്‍ 500 രൂപയുടെ നോട്ടുകള്‍ വിപണിയില്‍ ആവശ്യത്തിന് ലഭ്യമാമ് ഈ സാഹചര്യത്തില്‍ 2,000 രൂപയുടെ നോട്ടുകളുടെ ലക്ഷ്യം പൂര്‍ത്തിയായെന്നും ആര്‍ബിഐ അറിയിച്ചു. 

Eng­lish Sum­ma­ry: Life cycle com­plete: 93 per­cent and Rs 2,000 returned, just two weeks to go

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.