15 December 2025, Monday

ലൈഫ്‌: നാല് ഭവനസമുച്ചയങ്ങൾ ഏപ്രിൽ എട്ടിന്‌ നാടിന്‌ സമർപ്പിക്കും

Janayugom Webdesk
തിരുവനന്തപുരം
March 29, 2023 10:58 pm

ഭൂരഹിതരായ ഭവനരഹിതർക്കായി ലൈഫ്‌ മിഷൻ മുഖേന നിർമ്മിച്ച നാല്‌ ഭവന സമുച്ചയങ്ങൾ ഏപ്രിൽ എട്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. 168 കുടുംബങ്ങൾക്കാണ്‌ കിടപ്പാടം ലഭിക്കുക. നാല്‌ ഭവന സമുച്ചയത്തിലും 42 ഭവനം, ഒരു അങ്കണവാടി, ഒരു വയോജന കേന്ദ്രം എന്നിവ വീതമാണ്‌ ഒരുക്കിയിട്ടുള്ളത്‌. കണ്ണൂർ കടമ്പൂരിലെ ഭവന സമുച്ചയ ഉദ്‌ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് കോട്ടയം–വിജയപുരം , ഇടുക്കി– കരുമണ്ണൂർ, കൊല്ലം– പുനലൂർ എന്നീ ഭവന സമുച്ചയങ്ങളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ പങ്കെടുത്ത്‌ യോഗങ്ങൾ സംഘടിപ്പിക്കും. സംസ്ഥാനത്ത്‌ 25 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്‌. എറണാകുളം–നെല്ലിക്കുഴി, തിരുവനന്തപുരം–പൂവച്ചൽ എന്നിവിടങ്ങളിൽ പുതിയ ഭവന സമുച്ചയങ്ങൾ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. 20,000 വീടുകൾ കൂടി മേയ്‌ നാലിന്‌ കൈമാറും. 

Eng­lish Sum­ma­ry: LIFE: Four hous­ing com­plex­es will be hand­ed over to the nation on April 8

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.