17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 4, 2024
March 21, 2024
March 8, 2024
February 5, 2024
January 9, 2024
November 17, 2023
November 12, 2023
September 2, 2023
May 2, 2023

വീട് മാത്രമല്ല, ‘ലൈഫ്’ തൊഴിലും ലഭ്യമാക്കും; ഗുണഭോക്താക്കളെ തൊഴില്‍സജ്ജരാക്കാന്‍ പദ്ധതി

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
March 8, 2024 10:36 pm

ലൈഫ് മിഷനിലൂടെ അടച്ചുറപ്പുള്ള വീട് മാത്രമല്ല, ജീവിതം കരുപ്പിടിപ്പിക്കാന്‍ തൊഴിലും ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്റെ ഗുണഭോക്താക്കളെ തൊഴില്‍ സജ്ജരാക്കുന്നതിനായുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. കേരള നോളജ് ഇക്കണോമി മിഷനുമായും മറ്റ് വകുപ്പുകളുമായും ചേര്‍ന്ന്, ലൈഫ് ഗുണഭോക്തൃ കുടുംബത്തിലെ അര്‍ഹരായ അംഗങ്ങള്‍ക്ക് പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്.

വീട് എന്ന സ്വപ്നം അകലെയായിരുന്ന ഭവനരഹിതര്‍ക്ക് അത് നല്‍കുക വഴി ലോകത്തിന് മുന്നില്‍ മാതൃക തീര്‍ക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ച സാഹചര്യത്തില്‍ യോജിച്ച തൊഴില്‍നേടാന്‍ അവരെ പ്രാപ്തരാക്കേണ്ടതും അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസവും സാങ്കേതിക ജ്ഞാനവും കൈവരിച്ചവരുടെ എണ്ണം വര്‍ധിച്ചുവെങ്കിലും തൊഴില്‍പങ്കാളിത്തം ആനുപാതികമായി വര്‍ധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റൊരു മുന്നേറ്റത്തിന് നാന്ദി കുറിക്കുന്നത്.

ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഉപജീവന അവസരങ്ങള്‍ ഉറപ്പാക്കുന്നതിന് ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് പ്രത്യേക ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഇതിനായി വിവിധ വകുപ്പുകള്‍, മിഷനുകള്‍, സംഘടനകള്‍ തുടങ്ങിയവരുടെ സേവനങ്ങളും പദ്ധതികളും സംയോജിപ്പിച്ച് നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും ലഭ്യമാക്കും.

ലൈഫ് ഗുണഭോക്തൃ കുടുംബങ്ങളിലെ 18നും 59നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള നോളജ് ഇക്കണോമി മിഷന്‍ പ്രത്യേക പദ്ധതി രൂപീകരിക്കും. പ്ലസ്‌ടുവോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി, നോളജ് ഇക്കണോമി മിഷന്റെ ഡിഡബ്ല്യുഎംഎസ് (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യിക്കും. നേരിട്ടോ ഓണ്‍ലൈനിലൂടെയോ ഉള്ള പരിശീലനത്തിലൂടെ ഇവരെ തൊഴില്‍ സജ്ജരാക്കും. പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും. ജില്ലാതലത്തില്‍ പ്രത്യേക തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചുകൊണ്ട് തൊഴില്‍ കണ്ടെത്തും. രണ്ട് വര്‍ഷത്തിനുള്ളില്‍ വിവിധ ഘട്ടങ്ങളിലായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Eng­lish Sum­ma­ry: life mission
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.