22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

മെഡിക്കല്‍ കോളേജില്‍ വീണ്ടും ലിഫ്റ്റ് പ്രശ്നം;ഇത്തവണ കുടങ്ങിയത് ഡോക്ടറും രോഗിയും

Janayugom Webdesk
തിരുവനന്തപുരം
July 16, 2024 4:16 pm

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് വിഷയം വന്‍ വിവാദമായതിന് പിന്നാലെ  ഇന്ന് വീണ്ടും ലിഫ്റ്റില്‍ കുടുങ്ങി ഡോക്ടറും രോഗിയും.അത്യാഹിത വിഭാഗത്തിലെ വനിതാ ഡോകടറാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.രോഗിയെയും ഡോക്ടറെയും പുറത്തെത്തിച്ചു.അത്യാഹിത വിഭാഗത്തില്‍ നിന്നും സി.ടി സ്കാനിലേക്കുള്ള ലിഫ്റ്റാണ് തകരാറിലായത്.10 മിനിറ്റോളം രോഗിയും ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി കിടന്നു.തുട‍ര്‍ന്ന് എമര്‍ജന്‍സി അലാറം മുഴക്കുകയും ഡോക്ടറുടെ ജീവനക്കാരുടെ ഫോണില്‍ വിളിക്കുകയും ചെയ്തതോടെ മെഡിക്കല്‍ കോളേജ് പോലീസ് എത്തുകയും ഇവരെ പുറത്തിറക്കുകയുമായിരുന്നു.ഇന്നലെ ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ രണ്ട് ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിപ്പോയത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Eng­lish Summary;Lift prob­lem again in med­ical col­lege; this time doc­tor and patient are trapped

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.