ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലും, മിന്നൽ പ്രളയത്തിലുമായി മരിച്ചവരുടെ എണ്ണം 60 ആയി. മാണ്ഡി, ഷിംല ജില്ലകളിൽ 23ഉം 19 ഉം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നതായും സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു ദുരന്തബാധിത മേഖലകളിൽ സന്ദർശനം നടത്തി.
ഷിംലയിലെ സമ്മർ ഹിൽ, കൃഷ്ണ നഗർ, പഗ്ലി എന്നിവിടങ്ങളിലായി കഴിഞ്ഞ ഞായറാഴ്ച്ച മുതൽ പ്രകൃതി ദുരന്തത്തിൽ നിരവധി പേരാണ് മരിച്ചിരിക്കുന്നത്. സമ്മർ ഹിൽ ഏരിയയില്‍ നിന്ന് ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ ശിവ് ബവ്ഡി ക്ഷേത്രം പൂര്‍ണമായും തകര്‍ന്നു. ഇവിടെനിന്നും രക്ഷാപ്രവർത്തകർ ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തി. എൻഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സംസ്ഥാന പൊലീസ്, ഐടിബിപി, കരസേന എന്നിവരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
English Summary;Lightning floods in Himachal Pradesh: 60 dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.