
ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നവംബർ 16ന് രാത്രി ബസ് യാത്രയ്ക്കിടെയാണ് സംഭവം. ബസ് ഡ്രൈവറും കണ്ടക്ടറും സഹായിയും അറസ്റ്റിലായി. ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് പോകുന്ന വഴിയാണ് ലൈംഗികാതിക്രമുണ്ടായത്. കണ്ടക്ടർ യുവതിയെ തന്നെ അനുചിതമായി സ്പർശിച്ചുവെന്നാണ് പരാതി. ഒരു ദേശീയ ചാമ്പ്യൻഷിപ്പിനായി ഭോപ്പാലിൽ എത്തിയിരുന്നുവെന്നും ഇൻഡോർ വഴി വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭോപ്പാലിനും ഇൻഡോറിനും ഇടയില്‍ വെച്ചാണ് തന്നെ ഉപദ്രവിച്ചതെന്ന് അവര്‍ പറഞ്ഞു.
ഇൻഡോറിൽ ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്കായി എത്തിയ രണ്ട് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് പ്ളെയേഴ്സിനെ പട്ടാപ്പകൽ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയെന്നുള്ള പരാതി നല്‍കിയിട്ട് 25 ദിവസങ്ങൾക്ക് ശേഷമാണ് ഈ നടുക്കുന്ന സംഭവം. പിന്നാലെ അഖീൽ എന്ന യുവാവ് അടുത്ത ദിവസം അറസ്റ്റിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.