വിദ്യാര്‍ത്ഥികളെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നാരോപിച്ച് അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി (എഎംയു) വിദ്യാർത്ഥിയെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അലിഗഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ഫൈസാൻ ബക്ത്യാർ (24) എന്ന യുവാവാണ് എടിഎസിന്റെ പിടിയിലായത്.
2023 നവംബറിന് ശേഷം ഇത് എട്ടാമത്തെ അറസ്റ്റാണെന്നും ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ ഒരു പ്രതി അടുത്തിടെ ജനുവരി എട്ടിന് കോടതിയിൽ കീഴടങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാളെ പിടികൂടുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എഎംയുവിൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിദ്യാര്‍ത്ഥിയാണ് ഫൈസാൻ.
കേസില്‍ നേരത്തെ അറസ്റ്റിലായവര്‍ക്കൊപ്പം രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിടുകയായിരുന്നു ഫൈസാൻ ഉള്‍പ്പെട്ട സംഘമെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Links with Islamic State: Aligarh University student arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.